പത്തനാപുരം: കനത്ത മഴയെ തുടര്‍ന്ന് കിഴക്കേത്തെരുവ്-പത്തനാപുരം മിനിഹൈവേയില്‍ ഇടിഞ്ഞു വീണ മണ്ണ് നീക്കാത്തതില്‍ പ്രതിഷേധം ശക്തം. കുര ഗവ. എല്‍പി സ്കൂളിന് സമീപം പതിനെട്ടാംപടിയിലാണ് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടത്. ബുധനാഴ്ച രാവിലെ വരെ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിഞ്ഞത്. നാട്ടുകാരുടെ ശ്രമദാനത്തെ തുടര്‍ന്ന് ഒരുവശത്തെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചെങ്കിലും മണ്ണ് പൂര്‍ണമായും നീക്കം ചെയ്യാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. ഉയരത്തില്‍ മണ്‍ഭിത്തി സ്ഥിതി ചെയ്യുന്ന ഇവിടെ സ്ഥിരമായി റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടാറുണ്ട്. കരിങ്കല്‍ ഭിത്തിയോ, ഇരുമ്പ് വേലിയോ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: