കുന്നത്തൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് ശൂരനാട് വടക്ക് ആനയടി പ്രദേശങ്ങളില്‍ പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകി. ആനയടി വയലില്‍ കോളനി ഭാഗത്തെ ആറിന്റെ ഇരുകരകളിലേയും ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ആറ് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പിലെ ജീവനക്കാരെത്തി പാതിരയ്ക്കല് അണയിലെ ഷട്ടറുകള്‍ തുറന്നു. ഷട്ടറുകള്‍ തുറന്നതോടെ ആറ്റിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി.
മഴ വീണ്ടും ശക്തമായാല്‍ പ്രദേശവാസികളെ മാറ്റിപാര്‍പ്പിക്കേണ്ടി വരും. റവന്യു, പോലീസ് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ടു ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന് ശൂരനാട്, പോരുവഴി ഭാഗങ്ങളിലെ ഏലാകളും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: