വാഷിങ്ടണ്‍ : ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ആണവ-മിസൈല്‍ ഭീഷണികള്‍ ഉയര്‍ത്തുന്ന ഉത്തരകൊറിയയ്ക്ക് എതിരെ സൈനിക നടപടി കൈക്കൊള്ളാന്‍ താത്പര്യപ്പെടുന്നില്ലെന്നും എന്നാല്‍, തങ്ങളുടെ ഭാഗത്തു നിന്നും സൈനിക നടപടി തുടങ്ങിയാല്‍ അത് ഉത്തരകൊറിയ അതിജീവിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
ആണവപരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയക്കു നേരെ സൈനിക നടപടികള്‍ കൈക്കൊണ്ടേക്കാമെന്ന സാധ്യതയെ ട്രംപ് പൂര്‍ണമായും തള്ളിക്കളഞ്ഞില്ല. പ്യായാങ്(ഉത്തരകൊറിയയുടെ തലസ്ഥാനം) മോശമായാണ് പെരുമാറുന്നതെന്നും അത് അവസാനിപ്പിക്കാന്‍ സമയമായെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഉത്തരകൊറിയ കഴിഞ്ഞ ദിവസം നടത്തിയ ഹൈഡ്രജന്‍ ബോബ് പരീക്ഷണം വിജയകരമായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ നിലയിലാണ്. ഉത്തരകൊറിയയ്ക്ക് എതിരെ കര്‍ശന ഉപരോധം ഏര്‍പ്പെടുത്താനുള്ള കരട് പ്രമേയം യു.എന്‍ രക്ഷാ സമിതി അംഗങ്ങള്‍ക്ക് അമേരിക്ക കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: