പട്ന : ബീഹാറില്‍ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയില്‍. ലാലുവിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന,് ബിഹാറിലെ 27 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19 പേര് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് ആവശ്യപ്പെട്ടു.
ലാലുവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും, ലാലുവുമായുള്ള സഖ്യം പാര്‍ട്ടിയ്ക്ക് ഗുണകരമാകില്ലെന്നും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. മുസ്ലിം-യാദവ സീറ്റുകള്‍ ആര്‍ജെഡി കൈക്കലാക്കുകയും, ശേഷിക്കുന്ന വിജയിക്കാന്‍ പ്രയാസമുള്ള സീറ്റുകളാണ് മറ്റുള്ളവര്‍ക്ക് നല്‍കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. ഇതിനാലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് മികച്ച നേട്ടം കൈവരിക്കാനാകാത്തതെന്നും വിമത എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.
ലാലുവിന്റെ അഴിമതി വാര്‍ത്തകള്‍ പുറത്തുവന്നതോടെ മഹാസഖ്യം വിട്ട് നിതീഷ് കുമാര്‍ ബിജെപിയോട് സഖ്യമുണ്ടാക്കിയിരുന്നു . കോണ്‍ഗ്രസും ഇത്തരത്തില്‍ സഖ്യം ഒഴിവാക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം.
അതേ സമയം രാഹുലുമായുള്ള ചര്‍ച്ചയില്‍ ബീഹാര്‍ പിസിസി അദ്ധ്യക്ഷന്‍ അശോക് ചൗധരി പങ്കെടുത്തില്ല . എംഎല്‍എ മാരെ ജെഡിയുവിന്റെ പക്ഷത്തെത്തിക്കാന്‍ ചൗധരിയാണ് ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ചില അഖിലേന്ത്യ നേതാക്കളുടെ പ്രചാരണമാണെന്ന് ചൗധരിയും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: