സൂറിച്ച്: റഫറി ഒത്തുകളിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക- സെനഗല്‍ ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ മത്സരം വീണ്ടും നടത്താന്‍ ഫിഫ ഉത്തരവിട്ടു.
കഴിഞ്ഞ നവംബറില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നിനെതിരെ രണ്ടുഗോളിന് സെനഗലിനെ പരാജയപ്പെടുത്തി. മത്സരം നിയന്ത്രിച്ച ഘാനിയന്‍ റഫറി ജോസഫ് ലംപാറ്റി നല്കിയ പെനാല്‍റ്റി ഗോളാക്കിയാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്.
ലാംപാറ്റി കുറ്റക്കാരനെന്ന കണ്ടെത്തിയ തര്‍ക്ക പരിഹാര കോടതി മത്സരം വീണ്ടു നടത്താനും ലംപാറ്റിയെ ആജീവനാന്തം വിലക്കാനും വിധിച്ചു. മത്സരം ഈ നവംബറില്‍ വീണ്ടും നടത്തും.
ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ച റഫറിയുടെ തീരുമാനം തെറ്റാണെന്ന് റീപ്ലേയില്‍ വ്യക്തമായി.
സെനഗല്‍ പ്രതിരോധനിരക്കാരന്റെ കൈയില്‍ പന്ത് തട്ടിയെന്നാണ് റഫറി വിധിച്ചത്.എന്നാല്‍ റീപ്ലേയില്‍ കാല്‍മുട്ടിലാണ് പന്ത് തട്ടിയതെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: