വൈക്കം: തൃക്കൈക്കാട്ട് സ്വാമിയാര്മഠാധിപതി വാസുദേവബ്രഹ്മാനന്ദതീര്ത്ഥ സ്വാമിയാര് വൈക്കം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചാതുര്‍മാസ്യവ്രതം സമാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വേഷം മാറല്‍ ചടങ്ങിന്റെ ഭാഗമായിട്ടാണ് സ്വാമിയാര് വൈക്കം ക്ഷേത്രത്തില്‍ എത്തിയത്. സ്വാമിയാര് ക്ഷേത്രത്തിന്റകിഴക്കേനടയില് എത്തിയപ്പോള്‍ കീഴ്ശാന്തി നമ്പിനാരായണന് പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചു. ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, ഹരിഗോവിന്ദന് നമ്പൂതിരി, രാധാകൃഷ്ണന് ഇല്ലിക്കല്‍, ആര്.സുരേഷ് എന്നിവര്‍ നേതൃത്വം നല്കി. ക്ഷേത്രത്തിലെ മണ്ഡപത്തില്‍ പുഷ്പാജ്ഞലി, ഭിക്ഷ സ്വീകരിക്കല്‍, വെച്ച് നമസ്ക്കാരം എന്നിവ നടന്നു. വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: