മട്ടന്നൂര്‍: പുനരധിവാസ പാക്കേജു പ്രകാരമുള്ള തൊഴില്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുനരധിവാസ കുടംബങ്ങള്‍ കിയാല്‍ ഓഫീസ് ഉപരോധിച്ചു. കണ്ണൂര്‍ വിമാനത്താവള പുനരധിവാസ ജനകീയ കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് ഇന്നലെ കാലത്ത് കാര, കല്ലേരിക്കര മേഖലയിലെ പുനരധിവാസ കുടുംബങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ കിയാല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഓഫീസ് ഉപരോധിച്ചത്. നിരവധി തസ്തികളില്‍ നിയമനം നടന്നപ്പോഴും വീടു നഷ്ടപ്പെട്ട കുടുംബത്തിലെ അംഗത്തിന് പ്രഖ്യാപിത പാക്കേജു പ്രകാരമുള്ള തൊഴില്‍ ലഭിച്ചില്ലെന്നാണ് പരാതി. സ്ഥലത്തെത്തിയ രാഷ്ടീയകക്ഷി നേതാക്കളായ ബിജു ഏളക്കുഴി, പി.പുരുഷോത്തമന്, ഇ.പി.ഷംസുദ്ദീന്, കെ.പി.രമേശന് തുടങ്ങിയവര്‍ കിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തി. കര്‍മ്മസമിതി ഭാരവാഹികള്‍ ഇന്ന് തിരുവനന്തപുരത്തെത്തി കിയാല്‍ എം ഡി പി.ബാലകിരണുമായി ചര്‍ച്ച നടത്തും. കണ്ണൂര്‍ വിമാനത്താവളത്തില്‍ തൊഴില്‍ പാക്കേജ് പ്രകാരം അട്ടിമറിച്ച് ചോദ്യപേപ്പര്‍ ചോര്‍ത്തി തൊഴില്‍ നിയമനം നടത്തിയതായി ആരോപിച്ചു കൊണ്ട് മാസങ്ങള്‍ക്കു മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ കിയാല്‍ ഓഫീസ് ഉപരോധിച്ചിരുന്നു. ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ ഈ പരീക്ഷകളില്‍ മറ്റുള്ളവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: