കോട്ടയം: കോട്ടയത്തെ വള്ളംകളി പ്രേമികളില്‍ ആവേശം ജ്വലിപ്പിച്ച് 10ന് താഴത്തങ്ങാടി ആറ്റില്‍ 118-ാമത് കോട്ടയം മത്സര വള്ളംകളി നടക്കും. ഉച്ചയ്ക്ക് രണ്ടിന് മത്സരം തുടങ്ങും.
കോട്ടയം വെസ്റ്റ് ക്ലബിന്റെ നേതൃത്വത്തില്‍ ഡിടിപിസി, നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് വള്ളംകളി സംഘടിപ്പിക്കുന്നത്.
അഞ്ച് ചുണ്ടനുകള്‍ ഉള്‍പ്പെടെ 31 കളിയോടങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. സാമ്പത്തിക പ്രതിസന്ധിമൂലമാണ് ചുണ്ടനുകള്‍ അഞ്ചാക്കിയത്. കഴിഞ്ഞ വര്‍ഷം ഒന്‍പത് ചുണ്ടനുകളുണ്ടായിരുന്നു. വള്ളംകളിയുടെ ഉദ്ഘാടനം മന്ത്രി എം.എം.മണിയും സമ്മാനദാനം ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീക്കും നിര്‍വഹിക്കും.
ഈ വര്‍ഷം ഹീറ്റ്സില്‍ പരാജയപ്പെടുന്ന ചുണ്ടന് വള്ളങ്ങള്‍ക്കായി വീണ്ടുമൊരു മത്സരം നടത്തും. അതില്‍ ജയിക്കുന്ന ചുണ്ടന് സെമിയില്‍ കടക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ചുണ്ടനുകളും ബോട്ട് ക്ലബും. ഇല്ലിക്കളം (വേമ്പനാട് ബോട്ട് ക്ലബ് കുമരകം), കാരിച്ചാല്‍ (ടൗണ്‍ ബോട്ട് ക്ലബ് , കുമരകം), ശ്രീവിനായകന്‍ (എന്‍സിഡിസി ബോട്ട് ക്ലബ് കുമരകം), നടുഭാഗം (പളളാത്തുരുത്തി ബോട്ട് ക്ലബ് ), ആനാരി (എയ്ഞ്ചല്‍ ബോട്ട് ക്ലബ് മഞ്ചാടിക്കരി).
മറ്റ് വളളങ്ങള്‍; വെപ്പ്(ഓടി) ഒന്നാം ഗ്രേഡ്-അമ്പലക്കടവന്(ഫ്രണ്ട്്സ് ബോട്ട് ക്ലബ് ഒളശ്ശ), ഷോട്ട് പുളിക്കത്തറ(പുളിക്കത്തറ ബോട്ട് ക്ലബ് എടത്വ), മണലി(സമുദ്ര ബ്രദേഴ്സ് കുമരകം), ആശാപുളിക്കക്കളം(നവധാര ബോട്ട് ക്ലബ് കുമരകം), ജയ് ഷോട്ട്(വില്ലേജ് ബോട്ട് ക്ലബ് വെളിയന്നൂര്‍), കോട്ടപ്പറമ്പന്‍(വേളൂര്‍ ബോട്ട് ക്ലബ് വേളൂര്‍).
ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ്-തുരുത്തിത്തറ(ടിബിസി കൊച്ചി),ഡായി നമ്പര്‍ 1(ആമ്പക്കുഴി ബോട്ട് ക്ലബ് )മാമൂടന്(മൂലച്ചേരി ടൗണ്‍ ബോട്ട് ക്ലബ്), പടക്കുതിര(അനുഗ്രഹ ബോട്ട് ക്ലബ് )
ചുരുളന്‍ ഒന്നാം ഗ്രേഡ്-കോടിമത(കെവിബിസി കവണാര്), വേങ്ങല്‍ പുത്തന്‍വീടന്‍(ആര്‍ബിസി തിരുവാര്‍പ്പ്), മൂഴി(സെന്‍ട്രല്‍ ബോട്ട് ക്ലബ് കുമരകം), വേലങ്ങാടന്‍(നോര്‍ത്ത് ബോട്ട് ക്ലബ് പള്ളിച്ചിറ). വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി 9,00 മീറ്റര്‍ റേസ് കോഴ്സ് മൂന്നായി തിരിച്ച് സുരക്ഷ ഒരുക്കും. സ്റ്റില്‍ സ്റ്റാര്‍ട്ടാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മത്സര ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുമെന്നും സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഡിടിപിസി സെക്രട്ടറി ഡോ. ബിന്ദുനായര്‍, പ്രൊഫ. കെ.സി.ജോര്‍ജ്, സുനില്‍ എബ്രഹാം, വര്‍ഗീസ് ചെമ്പോല, വി.കെ.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: