ധര്‍മ്മടം: അണ്ടലൂര്‍ മേഖലയില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തി സിപിഎം ക്രിമിനല്‍സംഘം അഴിഞ്ഞാടുന്നു. രാത്രി കാലങ്ങളില്‍ ബിജെപി പ്രവര്‍ത്തകനായ സന്തോഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ സംഘം ഇതര രാഷട്രീയ പാര്‍ട്ടികളുടെ പ്രചാരണ സാമഗ്രികളും ഫ്ളക്സ് ബോര്‍ഡുകളും ചിറക്കുനി അണ്ടലൂര്‍ ഭാഗങ്ങളിലായി വ്യാപകമായി നശിപ്പിക്കുകയാണ്. അണ്ടലൂര്‍ തട്ടാരിമുക്കില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ രാത്രിയുടെ മറവിലാണ് തകര്‍ത്തതെങ്കില്‍ ഇന്നലെ ശ്രീകൃഷ്ണജയന്തി പതാകദിനത്തിന്റെഭാഗമായി അണ്ടലൂര്ക്കാവിനടുത്ത് സ്ഥാപിച്ചിരുന്ന കൊടിമരവും പതാകയും പകല്‍വെളിച്ചത്തിലാണ് സന്തോഷ് വധക്കേസിലെ പ്രതിയായ മൂസൂട്ടി എന്ന് വിളിക്കുന്ന രോഹിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍സംഘം നശിപ്പിച്ചത്. ധര്‍മ്മടം പോലീസിന്റെ സിപിഎം ക്രിമിനലുകള്ക്കനുകൂലമായ നിലപാടുകളാണ് സ്ഥിതി വഷളാക്കുന്നത്. ചിറക്കുനി മുതല്‍ അണ്ടലൂര്‍ വരെ സിപിഎം ഒഴികെയുള്ള ഇതര രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ ഫ്ളക്സ് ബോര്‍ഡുകളും മറ്റും ധര്‍മ്മടം പോലീസ് എടുത്ത് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: