കണ്ണൂര്‍: ജില്ലയില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിക്കാനുളള 22 കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന അജൈവ വസ്തുക്കള്‍ തരംതിരിക്കാനും സൂക്ഷിക്കാനുമുളള കേന്ദ്രങ്ങളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ തരം തിരിക്കുന്ന അജൈവ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളിലേക്കും പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റുകളിലേക്കും ക്ലീന്‍ കേരള കമ്പനി കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകും. നിലവില്‍ ജില്ലയില്‍ 4 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ഷ്രെഡിംഗ് യൂണിറ്റുകള്‍ പൊടിക്കുന്ന പ്ലാസ്റ്റിക് റോഡ് ടാറിംഗിനായി നല്‍കും. നിലവില്‍ റോഡ് ടാറിംഗിനാവശ്യമായ പ്ലാസ്റ്റിക് പൊടി ലഭിക്കാത്ത സാഹചര്യമാണ് ഉളളത്. ഇതിന് പുറമെ 4 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കൂടി പ്ലാസ്റ്റിക് റീസൈക്ലീംഗ് യൂണിറ്റുകളും ആരംഭിക്കും. നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 3 റീസൈക്ലിംഗ് യൂണിറ്റുകള്‍ക്ക് പുറമെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: