കാഞ്ഞങ്ങാട്: എസ്എന്‍ഡിപി യോഗം ഹോസ്ദുര്‍ഗ്ഗ് യൂണിയന്റെ ആഭിമുഖ്യത്തില്‍ 163ാമത് ഗുരുജയന്തി ആഘോഷിച്ചു. യൂണിയന് പ്രസിഡന്റ് കെ.കുമാരന് പതാക ഉയര്‍ത്തി. സ്വാമി പ്രേമാനന്ദയുടെ നേതൃത്വത്തില്‍ ഗുരുപൂജയും പ്രാര്‍ത്ഥനയും നടന്നു. അനുസ്മരണ സമ്മേളനം യോഗം ഇന്‍സ്പെക്ടിങ്ങ് ഓഫീസര്‍ പി.ദാമോദരപണിക്കര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കല്ലൂരാവി പാടശേഖരത്തിലെ മികച്ച കര്‍ഷകനായി തെരെഞ്ഞെടുക്കപ്പെട്ട കെ.വി.നാരാരായണനെ അനുമോദിച്ചു. പ്രദേശിക കൃഷിശാസ്ത്രജ്ഞന്‍ പി.ദിവാകരന് ജീവനം പദ്ധതിയുടെ ഭാഗമായി ശ്രീ നാരായണഗുരുദേവന്റെ ജന്മനക്ഷത്രമായ ചതയം നക്ഷത്രത്തിന്റെ കടമ്പ വൃക്ഷം നടുകയും ചെയ്തു. യോഗം ഡയരക്ടര്‍ സി.നാരായണന് വൃക്ഷ തൈകള്‍ വിതരണം ചെയ്തു.
യൂണിയന് സെക്രട്ടറി പി.വി.വേണുഗോപാലന്‍, എ.തമ്പാന്, കെ.അമ്പാടി, എ.വി.കുഞ്ഞിക്കണ്ണന്, ശാന്താകൃഷ്ണന്, സി.നാരായണി ടീച്ചര്‍, മനോഹരന്, കൃഷ്ണന് മച്ചാത്ത്, സി.നാരായണന്, ജയാമ്മ, പ്രമീള, പി.വി.മുകുന്ദന് എന്നിവര്‍ നേതൃത്വം നല്കി. പ്രകാശന്, ശ്രീധരന്, വേണുഗോപാലന്‍, കുമാരന്, ശാനതാകൃഷ്ണന്, കെ.അമ്പാടി, ശശി, രമേശന് പ്രഭാകരന്, നാരായണന് എന്നിവര്‍ നേതൃത്വം നല്കി. അരയി എസ്എന്‍ഡിപി ശാഖ ഗുരുജയന്തി ആഘോഷിച്ചു. അരയി എരത്ത്മുണ്ട്യ ദേവാലയ സ്ഥാനികന് പൊക്കന്‍ ദീപം തെളിയ്ച്ച് ഉദ്ഘാടനം ചെയ്തു. കെ.അമ്പാടി പതാക ഉയര്‍ത്തി. പി.നാരായണന്, കെ.പുരുഷോത്തമന് എന്നിവര്‍ നേതൃത്വം നല്കി. പായസവിതരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: