കൊച്ചി: ലുലു മാളിലെ ഉണ്ണിപ്പുരയില് കുട്ടികള്‍ക്ക് കുരുത്തോല കൊണ്ടും കൈത്തോല കൊണ്ടും കളിപ്പാട്ടങ്ങള്‍ ഒരുക്കി 75 വയസിലും ഉഷാറാണ് തൃശൂര്‍ തൃപ്രയാറില്‍ നിന്നുള്ള ഇന്ദിര മാധവന്. ഓണം അവധിക്കാലത്ത് കുട്ടികളില്‍ നാടന്‍ കലാ രൂപങ്ങള്‍ പരിചയപ്പെടുത്തുവാനാണ് ലുലു മാള്‍ ഉണ്ണിപ്പുരയെന്ന പേരില്‍ പരിശീലന കളരി ആരംഭിച്ചത്. പരിശീലന കളരിക്ക് അന്തിക്കാട് മാങ്ങാട്ടുകരയിലെ എ. അരുണ്‍കുമാറാണ് നേതൃത്വം നല്‍കുന്നത്. പരിശീലന കളരിയിലെ ഇന്നലത്തെ താരം ഇന്ദിരയായിരുന്നു. അഞ്ചാം വയസില്‍ താന്‍ പഠിച്ച ഓലകൊണ്ടുള്ള കരകൗശല നിര്‍മ്മാണവും കളിപ്പാട്ട നിര്‍മ്മാണവും പുതിയ തലമുറയിലെ കുട്ടികളെ പഠിപ്പിച്ചു. ശനിയാഴ്ച വരെ ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് ആറു വരെയാണ് പരിശീലനകളരി. മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍. പ്രത്യേക ഫീസ് കൂടാതെ കുട്ടികള്‍ക്ക് പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: