കണ്ണൂര്‍: അണ്ടല്ലൂര്‍ കാവ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിര്‍മിക്കുന്ന തെയ്യം അനുഷ്ഠാന വ്യാഖ്യാന സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 11 ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. പില്‍ഗ്രിം ടൂറിസത്തിന്റെ ഭാഗമായി നിരവധിയാളുകള്‍ വര്‍ഷം തോറും എത്തുന്ന അണ്ടല്ലൂരില്‍ 3.60 കോടി രൂപ വിനിയോഗിച്ചാണ് സമുച്ചയം നിര്‍മിക്കുന്നത്. പി.കെ.ശ്രീമതി എംപി അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: