കണ്ണൂര്‍: സെപ്തംബര്‍ 12 ന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ജില്ലയിലെ നൂറിലേറെ കേന്ദ്രങ്ങളില്‍ പതാകദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് പ്രഭാതഭേരി. പതാകവന്ദനം എന്നിവയും നടന്നു. കണ്ണൂര്‍ കാള്‍ടെക്സ്, താണ, തെക്കിബസാര്‍, വാരം, എളയാവൂര്, വലിയന്നൂര്‍, കൂടാളി, എടയന്നൂര്‍, എളമ്പാറ, കൊതേരി, മട്ടന്നൂര്‍, ചാവശ്ശേരി, പുന്നാട്, ഉളിയില്‍, ഇരിട്ടി, കുയിലൂര്‍, ഉളിക്കല്‍, പേരട്ട, വിളക്കോട്, കാക്കയങ്ങാട്, കൊട്ടിയൂര്‍, പേരാവൂര്‍, കേളകം, ചിറ്റാരിപ്പറമ്പ്, ആലച്ചേരി, മാലൂര്‍, തോലമ്പ്ര, തൊക്കിലങ്ങാടി, പാനൂര്‍, തലശ്ശേരി, ധര്‍മ്മടം, കല്യാട്, കുട്ടാവ്, ശ്രീകണ്ഠാപുരം, ചെങ്ങളായി, പയ്യാവൂര്‍, ഏരുവേശ്ശി, നടുവില്‍, ആലക്കോട്, കരുവഞ്ചാല്‍, ചെറുപുഴ, തളിപ്പറമ്പ്, പിലാത്തറ, പയ്യന്നൂര്‍, പഴയങ്ങാടി, പള്ളിക്കുന്ന്, പന്നേന്‍പാറ, മണല്‍, പുഴാതി, കക്കാട് തുടങ്ങി നൂറിലേറെ കേന്ദ്രങ്ങളിലാണ് പതാകദിനം ആചരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: