ആലപ്പുഴ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ജില്ലയിലെ 1,000 കേന്ദ്രങ്ങളില്‍ പതാകദിനം നടത്തി. ജയന്തിയോടനുബന്ധിച്ച് വിളമ്പരലോഷയാത്രയും നടന്നു. ഇനിയുള്ള ദിവസങ്ങളില്‍, കവിയരങ്ങ്, ആദരണ സഭാസാംസ്കാരിക സമ്മേളനങ്ങള്‍, ചിത്രരചനാ മത്സരം, ക്വിസ്, ഗോപൂജാ, ഉറിയടി ,ശോഭായാത്ര എന്നിവ നടക്കും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ കല, സാംസ്കാരിക, സിനിമ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും ജില്ലാ പ്രസിഡന്റ് രമേശന്, സെക്രട്ടറി അമല്‍, സംയോജക് കെ.ആര്. സുബ്രഹ്മണ്യന് എന്നിവര്‍ നേതൃത്വം നല്‍കും. ആലപ്പുഴ നഗരത്തില്‍ നൂറോളം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി.
തിരുവമ്പാടിയില്‍ അമ്പാടി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന പതാക ദിനാചരണത്തില്‍ ഊരാണ്മക്ഷേത്രം ബോര്‍ഡ് ദേവസ്വം ബോര്‍ഡ് ഒ.എ. മുരാരി പതാക ഉയര്‍ത്തി. ബാലഗോകുലം താലൂക്ക് കാര്യദര്‍ശി സുരേഷ് ബാബു, ആര്. ഹരി, ആര്. കണ്ണന്, ആര്. രാധാകൃഷ്ണന്, വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.
പാണാവള്ളിയില്‍ പള്ളിപ്പുറം എടപ്പങ്ങഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് മഹേഷ് പതാക ഉയര്‍ത്തി. വി. വിനീത്, ഹരിശങ്കര്‍, ചിക്കു, ശരത്, ചന്തു തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്കിലെ 109 ഇടങ്ങളില്‍ പതാക ഉയര്‍ത്തി.
പൂച്ചാക്കല്‍ തൈക്കാട്ടുശേരിയില്‍ കൃഷ്ണായനം എന്ന പേരില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. പ്രശ്നോത്തരി, ചിത്രരചന, കഥാകഥനം, കീര്‍ത്തന ആലാപനം എന്നീ ഇനങ്ങളിലാണ് മത്സരം. നാളെ രാവിലെ പത്തിന് അടുവയില്‍ മഹാദേവ വിദ്യാമന്ദിര്‍ പബ്ലിക് സ്കൂളില്‍ നടക്കുന്ന മത്സരം ഭാഗവതാചാര്യന്‍ തൈക്കാട്ടുശേരി വിജയപ്പന് നായര്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഫോണ്‍ 9447501105.
ചേര്‍ത്തല താലൂക്കിന്റെ വിവിധഭാഗങ്ങളിലായി 250ലധികം കേന്ദ്രങ്ങളില്‍ കൃഷ്ണപതാക ഉയര്‍ന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗോപൂജയും വൃക്ഷ പൂജയും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ നടക്കും. ഒന്‍പതിന് രാവിലെ 9.30 ന് നടക്കുന്ന ശ്യാമവര്‍ണ്ണം ചിത്രരചനാ മത്സരത്തില്‍ 300 ഓളം കുട്ടികള്‍ പങ്കെടുക്കും. താത്പര്യമുള്ളവര്‍ക്ക് ഇന്ന് കൂടി പേര് രജിസ്റ്റര്‍ ചെയ്യാം. 10ന് വൈകിട്ട് 5.30ന് എന്‍എസ്എഎസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ സന്ധ്യ സാംസ്കാരിക സമ്മേളനം സെന്‍സര്‍ ബോര്‍ഡ് അംഗം ശ്രീകുമാര്‍ അരുക്കുറ്റി ഉദ്ഘാടനം ചെയ്യും. റിട്ട.അഡീഷണല്‍ ഹെല്‍ത്ത് ഡോ.വി. ഗംഗാധരന് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: