അരൂര്‍: അരൂരിലെ ഇഎസ്ഐ ഡിസ്പന്‍സറി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നില്ല, പ്രതിഷേധം ഉയരുന്നു. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ മാത്രമാണ് ഒപി പ്രവര്‍ത്തിക്കുന്നത്.
പിന്നീട് എത്തുന്ന രോഗികള്‍ക്ക് യഥാസമയം ചികില്‍സ ലഭിക്കുന്നല്ല. അരൂര്‍ വ്യവസായ മേഖലയിലെ ഇഎസ്ഐ ആനുകൂല്യമുള്ള തൊഴിലാളികളെ കൂടാതെ മറ്റ് വിവിധ പ്രദേശങ്ങളില്‍ നിന്നും കൂടി ആനുകൂല്യമുള്ളവര്‍ ഇവിടെ ചികില്‍സ തേടിയെത്തുന്നുണ്ട്. ആയിരിത്തിലധികം തൊഴിലാളികള്‍ക്കാണ് ഈ ഡിസിപെന്സറിയില് നിന്നും ചികില്‍സാനുകൂല്യം ലഭിക്കേണ്ടത്.
എന്നാല്‍ ഡോക്ടറുടെ അഭാവം മൂലം യഥാസമയം ചികില്‍സ ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഉച്ചക്ക് ശേഷം ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കാത്തതാണ് പ്രധാന കാരണം.ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ഇദ്ദേഹം അവധിയും കൂടിയായാല്‍ ചികില്‍സ തേടിയെത്തുന്ന രോഗികളുടെ ദൂരിതം വളരെ വലുതാണ്.
ഒപി സമയം രാവിലെ ഒന്‍പത് മണിമുതല്‍ വൈകിട്ട് നാലു മണിവരെയെങ്കിലും ആക്കണമെന്നും ഒരു ഡോക്ടറെ കൂടി ഇവിടെ നിയമിക്കണമെന്നും ആവശ്യം ഉന്നയിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: