ആലപ്പുഴ: അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തതിലൂടെ ചരിത്രത്തില്‍ ഇടംനേടിയ മുന്‍ ഫൈസാബാദ് ജില്ലാ കളക്ടര്‍ കെ.കെ. നായരുടെ 110-ാമത് ജന്മദിനാഘോഷം പത്തിന് നടക്കും. കെ.കെ. നായര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 3.30ന് ഡോ. കെ.പി. പണിക്കര്‍ മെമ്മോറിയല്‍ എന്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് യൂണിയന് ഹാളിലാണ് പരിപാടി.
നഗരസഭാ അദ്ധ്യക്ഷന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പി. സുനില്‍ അദ്ധ്യക്ഷനാകും. രക്ഷാധികാരി കെ.കെ. പത്മനാഭപിള്ള ദീപം തെളിയിക്കും. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി സ്കോളര്‍ഷിപ്പ് വിതരണം ചെയ്യും. ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന് ആശംസയര്‍പ്പിക്കും.
ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി വി.എന്‍. രാമചന്ദ്രന് സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: