എരമല്ലൂര്‍: ഹൈമാസ്റ്റ് ലൈറ്റും സിഗ്നല്‍ സംവിധാനവും തകരാറില്‍. കവല ഇരുട്ടില്‍. അപകടം പെരുകിയിട്ടും കണ്ണടച്ച് അധികാരികള്‍. ദേശീയപാതയിലെ തിരക്കേറിയ കവലയിലെ ലൈറ്റ് തെളിയാതായിട്ട് മാസങ്ങള്‍ പിന്നിട്ടും ബന്ധപ്പെട്ടവര്‍ മെല്ലെപ്പോക്ക് സമീപനം തുടരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മൂന്ന് ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍ കടന്നുപോകുന്ന കവല ഇരുട്ടിലായതോടെ നിരവധി അപകടങ്ങളാണ് നിത്യേന ഉണ്ടാകുന്നത്. ചേര്‍ത്തലയില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നത് കവല വഴിയാണ്.
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യസംസ്കരണ കയറ്റുമതി സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പടെയുള്ള ചരക്ക് വാഹനങ്ങളും കടന്നുപോകുന്ന കവലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. എ.എം. ആരീഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ പെടുത്തി അനുവദിച്ച തുക ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.
കരാര്‍ പ്രകാരമാണ് ലൈറ്റ് പ്രകാശിപ്പിച്ചിരുന്നതെന്നും കാലാവധി കഴിഞ്ഞതിനാലാണ് തെളിയാത്തതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. കരാര്‍ പുതുക്കി നല്കി ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും തിരിഞ്ഞുനോക്കാന്‍ പോലും ഇവര്‍ തയാറായില്ലെന്നാണ് ആക്ഷേപം. വിളക്ക് തെളിക്കാനും സിഗ്നല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: