ബഠിംഡ: പഞ്ചാബിലെ സൈനിക ആയുധ ശാലയില്‍ വന്‍ തീപിടിത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 5.10 ന് ബഠിംഡയിലെ സൈനിക ആയുധ ശാലയിലായിരുന്നു തീപിടിത്തം ഉണ്ടായത്. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീയണയ്ക്കാന്‍ സാധിച്ചു.
105 എംഎം, 155 എംഎം തോക്കുകളുള്‍പ്പെടെ നിരവധി ആയുധങ്ങള്‍ നശിച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: