മലമ്പുഴ:ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി- ബാലദിനം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് അകത്തേത്തറ പഞ്ചായത്തില്‍ 10 കേന്ദ്രങ്ങളില്‍ പതാകദിനം നടന്നു.അകത്തേത്തറ നന്ദഗോപന് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഗോപൂജക്കും പതാക ഉയര്‍ത്തലിനും മേല്‍ശാന്തി നാരയണഅയ്യര്‍ കാര്‍മികത്വം വഹിച്ചു. സംഗീതോത്സവകമ്മറ്റി പ്രസിഡന്റ് സ്വാമിനാഥന്,ആഘോഷ പ്രമുഖ് വിശാന്ത്,പ്രശോഭ് എന്നിവര്‍ നേതൃത്വം നല്കി. കല്ലേകുളങ്ങര മാരിയമ്മന്‍ ക്ഷേത്രത്തില്‍ ക്ഷേത്രം പൂജാരി മാണിക്കനുമാണ് പതാക ഉയര്‍ത്തിയത്.
പപ്പാടി,ഹേമാംബിക നഗര്‍, ചന്ദനഭഗവതി ക്ഷേത്രം, ചാത്തന്‍കുളങ്ങര ഭഗവതിക്ഷേത്രം,ഹേമാംബിക ക്ഷേത്രം,ഈശ്വരമംഗലം ശിവക്ഷേത്രം,ആണ്ടിമഠം,കണ്ണയംകാവ് എന്നീ കേന്ദ്രങ്ങളിലും വിശിഷ്ടവ്യക്തികള്‍ പതാക ഉയര്‍ത്തി.
കല്ലേകുളങ്ങരയില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് മൂന്നു ദിവസം വിവിധ ഭജനമണ്ഡലി അവതരിപ്പിക്കുന്ന ഭജനയും സത്സംഘവും ശ്രീകൃഷ്ണജയന്തി ദിവസം കുട്ടികളുടെ മത്സരങ്ങളും ഉറിയടിയും ശോഭായാത്രയ്ക്ക് ശേഷം രാത്രിയില്‍ തോല്പാവകൂത്തും നടക്കും.
കൂറ്റനാട്:ചാത്തന്നൂര്‍ പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ പതാകദിനം താലൂക്ക് സമിതി അംഗം വിഷ്ണു വിജയന് പതാക ഉയര്‍ത്തി.വിനീത് ,വിപിന്‍ എന്നിവര്‍ നേതൃത്വം നല്കി.ഞാങ്ങാട്ടിരി ബാലഗോകുലത്തില്‍ എ.എം.രാമന് , രാഗേഷ്, രബീഷ് മാട്ടായ, മണികണ്ഠന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: