പത്തിരിപ്പാല:പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിലെ ലക്കിടിയിലെ കുഞ്ചന്നമ്പ്യാര് സ്മാരകം റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമാവുന്നു. തകര്‍ന്നടിഞ്ഞ ഈ റോഡിലൂടെയുള്ള വാഹനയാത്രയും കാല്‍നടയാത്രയും ദുരിതമായിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള കുഞ്ചന്നമ്പ്യാര് സ്മാരകം കാണുന്നതിനായി ദിനംപ്രതി നിരവധി സന്ദര്‍ശകരാണ് എത്തുന്നത്.എന്നാല്‍ തകര്‍ന്നടിഞ്ഞ റോഡിന്റെ ശോചനീയാവസ്ഥയെപ്പറ്റി പഞ്ചായത്തധികൃതര്‍ മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രവേശനകവാടം മുതല്‍ ലക്ഷ്യസ്ഥാനം എത്താന്‍ സന്ദര്‍ശകര്‍ വാഹനങ്ങളിലാണെങ്കിലും കാല്‍നടയാത്രയാണെങ്കിലും ഏറെ പ്രയാസപ്പെടേണ്ട സ്ഥിതിയാണ്. മഴക്കാലമായതോടെ കൂടുതല്‍ തകര്‍ന്നടിഞ്ഞതോടെ കുഞ്ചന്നമ്പ്യാര് സ്മാരകംറോഡ് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും ഉപേക്ഷിച്ച മട്ടാണ്.
വിദ്യാരംഭത്തിന് ദിവസങ്ങള്‍ മാത്രമിരിക്കെ അറ്റകുറ്റപ്പണി നടത്തി സ്മാരകം റോഡ് ഉപയോഗപ്രദമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതര്‍ അവഗണിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
ദേശീയ സ്മാരകമായ കുഞ്ചന്‍ സ്മാരക റോഡിന്റെ ശോചനീയാവസ്ഥ ഇവിടേക്കെത്തുന്ന സന്ദര്‍ശകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.ജില്ലയിലെ മിക്ക ഗ്രാമീണ റോഡുകളും കാലങ്ങളായി നവീകരണം നടത്താത്തതിന്റെ പേരില്‍ തകര്‍ന്നടിഞ്ഞു കിടക്കുകയാണ്.
സാക്ഷരകേരളത്തിനു തന്നെ അഭിമാനമായകുഞ്ചന്നമ്പ്യാര് സ്മാരകം നിലകൊള്ളുന്ന ലക്കിടിയിലെ കുഞ്ചന്നമ്പ്യാര്സ്മാരകം റോഡ് നവീകരണം നടത്തി ഇവിടേക്കെത്തുന്ന സന്ദര്ശകരുടെയുംപ്രദേശവാസികളുടെയും വാഹന-കാല്‍നടയാത്ര സുഗമമാക്കണമെന്നാവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: