പാലക്കാട്:നഗരസഭ സ്ഥാപിക്കുന്ന തുമ്പൂര്‍മുഴി മോഡല്‍ ജൈവമാലിന്യ സംസ്കരണ കേന്ദ്രത്തില്‍ മാലിന്യം നിക്ഷേപിക്കുവാന്‍ താത്പര്യമുള്ളവര്‍ അതത് ഡിവിഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ 10നകം വെള്ളപേപ്പറില്‍ അപേക്ഷ എഴുതി നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
തുടര്‍ന്ന് അപേക്ഷയില്‍ ബന്ധപ്പെട്ട ഡിവിഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തും.അപേക്ഷകരുടെ വീടുകളില്‍ ഉറവിട മാലിന്യ സംസ്കരണ ഉപാധികള്‍ സ്ഥാപിക്കാന്‍ സ്ഥലസൗകര്യമില്ലെന്ന് ബോധ്യപ്പെട്ടാല്‍ കാര്‍ഡ് നല്‍കും.
സമ്പൂര്‍ണ ജൈവ മാലിന്യ സംസ്ക്കരണ പദ്ധതി ഒക്ടോബര്‍രണ്ടിന് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തുടങ്ങും.
സ്വന്തമായി മാലിന്യ സംസ്കരണ ഉപാധികള്‍ സ്ഥാപിക്കുന്നതിന് മതിയായ സമയം ലഭ്യമാക്കുന്നതിനുവേണ്ടിയാണിത്.ഇതുമായി ബന്ധപ്പെട്ട് എല്ലാ വാര്‍ഡുകളിലും അയല്‍ക്കൂട്ടതലത്തിലും യോഗങ്ങള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: