തിരൂര്‍: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് ശിക്ഷ പ്രമുഖ് വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഹസനാണ് അറസ്റ്റിലായത്. നേരത്തെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആഗസ്റ്റ് 24ന് രാവിലെ ഏഴരയോടെയാണ് വിപിന്‍ കൊല്ലപ്പെടുന്നത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിപിനെ തിരൂരിനടുത്ത് ബി.പി അങ്ങാടി പുളിഞ്ചോട് വെച്ച് ഒരുസംഘം ആക്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം റോഡിലൂടെ ഓടിയ വിപിനെ 50 മീറ്ററോളം പിന്തുടര്ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ആലത്തിയൂര്‍ സ്വദേശി സാബിനു, തിരൂര്‍ സ്വദേശി സിദ്ദീഖ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തുഫൈല്‍, മുഹമ്മദ് അന്‍വര്‍ എന്നിവരെയാണ് അറസ്റ്റ് നേരത്തെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
കൊലപാതക സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നെന്നും ഇവരില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതം നടന്ന അന്നുതന്നെ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും ബക്രീദും ഓണവും കഴിയുന്നതുവരെ പോലീസ് അറസ്റ്റ് നീട്ടികൊണ്ടുപോകുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പെരുന്നാള്‍ ദിവസം വൈകിട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: