കാത്തുകാത്തിരുന്ന് ഒടുവില്‍ ടാറ്റ മോട്ടോര്‍സിന്റെ എസ്യുവി നെക്സണ്‍ ഇതാ അവതരിക്കാനൊരുങ്ങുന്നു. ഈ മാസം(സെപ്തംബര്‍) 21-ന് നെക്സണ്‍ വിപണിയിലേക്കെത്തും. നെക്സണ്‍ ബേസ് XE, XM, XT, XZ, XZ എന്നീ വേരിയന്റുകളിലാണ് നെക്സണ്‍ ലഭ്യമാവുക.
7-10 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാവുന്ന നെക്സണ്‍ 11,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. സെപ്തംബര്‍ അവസാനം വരെ കാത്തിരിക്കണമെന്നു മാത്രം. മാരുതി വെറ്ററ ബ്രസ്സ, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് എന്നിവയാണ് നെക്സന്റെ എതിരാളികള്‍.
110hp കരുത്തും1.5 ലിറ്റര്‍ കപ്പാസിറ്റിയുമുളള ഫോര്‍-സിലിണ്ടര്‍ റെവോടോര്‍ക് എഞ്ചിനാണ് ഡീസല്‍ വെര്ഷന്. പെട്രോള്‍ വെര്ഷനാകട്ടെ 11hp കരുത്തും 1.2 ലിറ്റര്‍ കപ്പാസിറ്റിയുമുണ്ട്.
രണ്ട് വേരിയന്റുകളും ആറ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സുമുണ്ട്. പെട്രോള്‍ മോഡലിന് 6 സ്പീഡ് എഎംടി, പെട്രോള്‍ മോഡലുകള്‍ക്ക് അഞ്ച് സ്പീഡ് എഎംടി ഓപ്ഷനുകളുമുണ്ട്. ഒന്നിലധികം ഡ്രൈവിംഗ് മോഡുകളും നെക്സന് വാഗ്ദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: