ന്യൂദല്‍ഹി: ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയില്‍ തിരിച്ചെത്തി. അഞ്ചു ദിവസം നീണ്ടു നിന്ന ചൈന, മ്യാന്മര് എന്നീ രാജ്യങ്ങളിലെ നയതന്ത്ര കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി തിരിച്ചെത്തിയത്.
രാവിലെ യാങ്കൂണിലെ ബഹാദുര്‍ ഷാ സഫറിന്റെ ബലികുടീരവും ആങ് സാന്‍ മ്യൂസിയവും മോദി സന്ദര്‍ശിച്ചിരുന്നു. മ്യാന്മര് സന്ദര്‍ശന വേളയില്‍ 11 വ്യാപാര കരാറുകളിലാണ് പ്രധാനമന്ത്രി ഒപ്പു വച്ചത്.
റാഖീന്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി സമാധാനം നിലനിറുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: