ടോക്കിയോ: ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ റഷ്യയയെയും അന്താരാഷ്ട്ര സമൂഹത്തേയും ഏകോപിപ്പിക്കുമെന്നും ആബെ പറഞ്ഞു.
ആണവ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഉത്തരകൊറിയയ്ക്കു ഭാവിയില്ലെന്നും ആബെ കൂട്ടിച്ചേര്‍ത്തു. ആബെ ഞായറാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ഉത്തരകൊറിയന്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഉത്തരകൊറിയന്‍ ഭരണകൂടത്തിനു സമ്മര്‍ദം ചെലുത്താന്‍ പുടിന്റെ പിന്തുണ തേടുമെന്നും ജാപ്പനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: