ആലപ്പുഴ: ആനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തുറവൂരില്‍ നാട്ടുകാരുടെ പ്രതിഷേധം. നഷ്ടപരിഹാരം നല്‍കുമെന്ന കാര്യത്തില്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
ആനയെ തളച്ചിരിക്കുന്ന സ്ഥലത്ത് കഞ്ഞിവച്ചാണ് പ്രതിഷേധം. ചതുപ്പില്‍ നിന്നും രക്ഷപ്പെടുത്തിയ ശേഷം ആന സമീപത്തെ അനന്തന്‍കരിയില്‍ രമണന്റെ വീടും രാധാകൃഷ്ണന്റെ വീടിന്റെ ഭാഗങ്ങളും തകര്‍ത്തിരുന്നു. തുടര്‍ന്ന് മയക്കുവെടി വച്ച് ആനയെ ഇവിടെത്തന്നെ തളയ്ക്കുകയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ രഘുനാഥന് നായരും കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
ഇന്ന് വനംവകുപ്പിന്റെ ഡോക്ടര്‍മാരെത്തി ആനയെ വിശദമായി പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: