ന്യൂദല്‍ഹി: ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതിനായി എന്‍.എഫ്.എല്‍ (നോ ഫ്ളൈ ലിസ്റ്റ്) നിബന്ധനകള്‍ കൊണ്ടു വരുമെന്ന് സിവില്‍ ഏവിയേഷന്‍ വക്താവ് അറിയിച്ചു.
എന്‍.എഫ്.എല്‍ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ ആഭ്യന്തരയാത്രയ്ക്ക് ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ നമ്പര്‍ നല്കിയാല് മതിയാവും. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് സ്വീകരിക്കുമെങ്കിലും ഇതിന്റെ കാര്യത്തില്‍ വ്യോമയാന മന്ത്രാലയം അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇന്ത്യക്കു പുറത്തേക്കുള്ള യാത്രകള്‍ക്ക് മുമ്പുതന്നെ പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്.
വിമാനയാത്രക്കാരന് മറ്റു പേരുകളിലോ വ്യാജവിലാസത്തിലോ അല്ല യാത്ര ചെയ്യുന്നതെന്ന് ഉറപ്പിക്കാനാണ് ഈ നടപടിയെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. നിലവില്‍ യാത്രയ്ക്കായി ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്നവര്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: