തുറവൂര്‍: തുറവൂരില്‍ ആനയിടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പാപ്പാന്മാര്ക്കെതിരെ കേസെടുത്തു. ആനയെ കൊണ്ടുവന്ന വാഹനത്തിന്റെ ഉടമക്കെതിരെയും കേസെടുത്തു. ആനയെ അലക്ഷ്യമായി കൊണ്ടുവന്നതിനാണ് കേസ്.
ചൊവ്വാഴ്ച പുലര്‍ച്ചെ തൃക്കാക്കര അമ്പലത്തിലെ ഉല്‍സവത്തിനുശേഷം ആലപ്പുഴ മുല്ലയ്ക്കല് ക്ഷേത്രത്തിലേക്കു ലോറിയില്‍ കൊണ്ടുപോകും വഴി തുറവൂരിലെത്തിയപ്പോള്‍ ആന ഇറങ്ങി ഓടുകയായിരുന്നു. ആറുകിലോമീറ്ററോളം ദൂരം ഓടിയ ആന വളമംഗലം അനന്തന്‍കരിയില്‍ ചതുപ്പില്‍ താഴ്ന്നുപോകുകയായിരുന്നു. ഓടുന്ന വഴിക്ക് ഒരു വീടിന്റെ മതിലും ഓട്ടോറിക്ഷയും ആന തകര്‍ത്തിരുന്നു.
17 മണിക്കൂറോളം ചതുപ്പില്‍ കുടുങ്ങിയശേഷം രാത്രിയോടെ കരയ്ക്കു കയറ്റിയ ആനയെ വീണ്ടും ഇടഞ്ഞതിനെത്തുടര്‍ന്നു മയക്കുവെടിവച്ചു തളച്ചിരുന്നു. ഒരു ദിവസം മുഴുവന്‍ ചതുപ്പില്‍ കഴിഞ്ഞ ആന തീര്‍ത്തും അവശനിലയിലാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: