ബെംഗളൂരു: ഗൗരി ലങ്കേഷ് വധത്തിന്റെ ഉത്തരവാദിത്തം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമം ശക്തമായി. കൊലയാളികള്‍ ആരെന്ന് വ്യക്തമായിട്ടില്ല. സിസി ടിവി ദൃശ്യങ്ങള്‍ പോലും കൃത്യമല്ല. അതിനിടയ്ക്കാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ അടക്കം പ്രമുഖ നേതാക്കളും ചില മാധ്യമങ്ങളും പരിവാര്‍ പ്രസ്ഥാനങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്.
ഗൗരി ഹിന്ദുത്വവാദത്തിനെതിരായിരുന്നു, ഇവര്‍ക്കെതിരെ രണ്ട് ബിജെപി അംഗങ്ങള്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു തുടങ്ങിയ കാര്യങ്ങള്‍ ചേര്‍ത്തുവച്ചാണ് കൊലക്കുറ്റം ചാര്‍ത്തുന്നത്. കല്‍ബുര്‍ഗി വധത്തിന്റെ മാതൃകയിലാണ് ഗൗരിവധമെന്നും അതിനാല്‍ സംഘപരിവാര്‍ ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നുമാണ് ചില മാധ്യമങ്ങളുടെ പ്രചാരണം.
ബിജെപി നേതാക്കള്‍ നല്കിയ മാനനഷ്ടക്കേസില്‍ വിചാരണക്കോടതി ഗൗരിയെ ആറു മാസം തടവിന് ശിക്ഷിച്ചിരുന്നു. ജാമ്യമെടുത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയായിരുന്നു അവര്‍.
അതേസമയം കൊലയ്ക്കു പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് സംസ്ഥാന പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതേക്കുറിച്ച് മാധ്യമങ്ങളും നേതാക്കളും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. മംഗളൂരുവില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 18 പരിവാര്‍ പ്രവര്‍ത്തകരെയാണ് മുസ്ലിം ഭീകരര്‍ കൊന്നൊടുക്കിയത്. അതിനെക്കുറിച്ച് ഇതുവരെ ഒരു വരി പോലും ഇവര്‍ എഴുതിയിട്ടുമില്ല.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രിയും പരോക്ഷമായി പോലും പറയാത്ത കാര്യമാണ് ഇടത് മാധ്യമങ്ങളും കോണ്‍ഗ്രസ്- ഇടതു നേതാക്കളും പ്രചരിപ്പിക്കുന്നത്. കൊലപാതകത്തെ അപലപിച്ച് നിരവധി പ്രമുഖര്‍ രംഗത്തുവന്നു. പ്രതികളെ ഉടന്‍ പിടികൂടണം- പ്രമുഖ മാധ്യമപ്രവര്ത്തകന് എസ്. വെങ്കട് നാരായണന് പറഞ്ഞു. ജനാധിപത്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല.- ദീപക് തിവാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: