കോതമംഗലം: പച്ചക്കറി വാഹനത്തില്‍ നാല് ചാക്ക്കളിലാക്കി ഒളിപ്പിച്ച് കടത്തിയ അയ്യായിരത്തി എഴുന്നൂറ് പായ്ക്കറ്റ് നിരോധിത ഹാന്‍സ് പോലീസ് പിടിച്ചെടുത്തു. ഇത് സംബന്ധിച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ രണ്ടാര്‍കര തെറ്റിലമാരി നസ്സിര് (52), മൂവാറ്റുപുഴ പെരുമറ്റം പാറയ്ക്കക്കുടി മനാഫ് (34), വാരപ്പെട്ടി ഇഞ്ചൂര്‍ പഴുക്കളായി ബെന്നി (48) എന്നിവരാണ് അറസ്റ്റിലായത്.
അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍നിന്ന് വ്യാപകമായി ഹാന്‍സും മറ്റ് പുകയില ഉല്പന്നങ്ങളും കടത്തികൊണ്ടുവന്ന് ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ ചില്ലറ വ്യാപാരികള്‍ക്ക് എത്തിച്ച് കൊടുത്തിരുന്നതായി പോലീസ് അറിയിച്ചു. പച്ചക്കറി വാഹനങ്ങളിലാണ് പ്രതികള്‍ ഹാന്‍സ് കടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം പോലീസ് നടത്തിയ റെയ്ഡില്‍ കാരക്കുന്നം, ഇഞ്ചൂര്‍ ഭാഗങ്ങളില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. കോതമംഗലം സിഐ വി.റ്റി. ഷാജന്, എസ്ഐമാരായ സി.വി. ലൈജുമോന്, സക്കീര്‍ ഹുസൈന് എന്നിവരുടെ നേത്യത്വത്തിലായിരുന്നു റെയ്ഡ്.
കാലടി: കാലടി ടൗണില്‍ ചൊവ്വാഴ്ച രാത്രി വാഹന പരിശോധനയ്ക്ക് ഇടയില്‍ ആഡംബര കാറില്‍ കടത്തിയ 9000 പാക്കറ്റ് ഹാന്‍സ് പോലീസ് പിടികൂടി. കാറില്‍ ഉണ്ടായിരുന്ന പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നാട്ടുകല്ക്കര പുതിയ മാളിയേക്കല്‍ വീട്ടില്‍ ഷറഫുദ്ദീനെയും (31) മലപ്പുറം ജില്ലയിലെ പട്ടിക്കാട്കര കാലേക്കല് വീട്ടില്‍ അലി(26) യുമാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളിക്കള്‍ക്കും വിദ്യാര്‍ത്ഥിക്കള്‍ക്കും ഹാന്‍സ് എത്തിക്കുന്ന ചെറുകിട വില്‍പ്പനക്കാര്‍ക്ക് ഹാന്‍സ് എത്തിക്കുന്ന സംഘമാണ് ഇവര്‍. കാലടി സിഐ സജി മാര്‍ക്കേസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്ഐ എം.പി. ജോസ്, സിപിഒ മാരായ ശ്രീകുമാര്‍, അബ്ദുള്‍ സത്താര്‍, സെബാസ്റ്റ്യന്‍ ബിന്ദു രാജ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: