കല്ലറ: വനിതാ പഞ്ചായത്ത് അംഗത്തെ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതായി പരാതി.കല്ലറ പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗവും വികസന സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍പേഴ്സണുമായ പളളിപ്പറമ്പില്‍ രമ പ്രസന്നനാണ് മര്‍ദ്ദനമേറ്റത്. കല്ലറ വടക്കേടത്ത് വടക്കേപ്പറമ്പില്‍ വിഷ്ണു വി.ജി (24) ,വൈഷ്ണവ നിലയത്തില്‍ വിഷ്ണു ബാബു(23),ഡിബിന്‍ കണ്ണംപുഞ്ചയില്‍(26) എന്നിവര്‍ ചേര്‍ന്നാണ് തന്നെയും ഭാര്ത്തവിനെയും മര്‍ദ്ദിച്ചതെന്ന് രമ പരാതിയില്‍ പറയുന്നു.
തിങ്കളാഴ്ച രാത്രി 7.30ന് ആണ് സംഭവം.ഭര്‍ത്താവും മകനും ബന്ധുകളുമായി ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ യുവാക്കള്‍ അസഭ്യം പറഞ്ഞ് വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഇതിന് തടസ്സം പിടിച്ച ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് കണ്ട് ഓടിച്ചെന്നപ്പോള്‍ രമക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. രമയെ ആക്രമികള്‍ നിലത്ത്് തളളിയിട്ടു. വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിനും കൈക്കും പരിക്കേറ്റ ഇവരെ തലയോലപ്പറമ്പ് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടുത്തുരുത്തി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: