കോഴിക്കോട്: ഗോ സംരക്ഷണ സന്ദേശവുമായി നഗരത്തി ല്‍ ഗോപൂജ നടത്തി. ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം കോഴിക്കോട് മഹാനഗര ത്തിന്റെ ആഭിമുഖ്യത്തിലാണ് മുതലക്കുളം മൈതാനിയില്‍ ഗോപൂജയും ഗോപാലകരെ ആദരിക്കലും നടത്തിയത്. അഗ്രശാല മാരിയമ്മന്‍ ക്ഷേത്രത്തിലെ അനി ല്‍ ശാന്തി ഗോപൂജക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
സൂര്യോപാസകന് ഹിരാദത്തന് മനേക് ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം ഉപാദ്ധ്യക്ഷന്‍ എ.വി. ബാലന് അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം വിശ്വവിഭാഗ് സംയോജകന്‍ എന്‍. ഹരീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഗോപാലകരായ ബാബു, മനോഹരന്, ഇന്ദു, തീര്‍ത്ഥ, ഉദയന്‍, ദര്ശന് എന്നിവരെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ഗോപൂജ കണ്‍വീനര്‍ രഘുവീര്‍ മണ്ടിലേടത്ത് സ്വാഗതവും കെ. രവി നന്ദി യും പറഞ്ഞു. പി. കൈലാസ് കുമാര്‍, കെ.കെ. ശ്രീലാസ്, കൃഷ്ണദാസ്, ബാബു എന്നിവര്‍ നേതൃത്വം നല്കി.
താമരശ്ശേരി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം വാകപ്പൊയില്‍ മേഖലാ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ വാകപ്പൊയില്‍ ശ്രീവിഷ്ണു ക്ഷേത്രത്തില്‍ ഗോപൂജ നടത്തി. മേല്‍ശാന്തി നാരായണന് നമ്പൂതിരി ഗോപൂജ നടത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് നാരായണന് ശ്രീശാസ്ത അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം വൈസ് ചെയര്മാന് ഗിരീഷ് തേവള്ളി, എം.കെ. അപ്പുക്കുട്ടന്, എ.പി. ലിനേഷ് എന്നി വര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: