പാലക്കാട്:അകത്തേത്തറ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും നന്ദഗോപന് ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്താറുള്ള തപസ്യ സംഗീതോത്സവത്തിന് തുടക്കമായി.
റിട്ട.ഡെപ്യൂട്ടി കളക്ടറും സ്വാതി സംഗീതസഭ അധ്യക്ഷയുമായ പി.വിജയാംബിക ഉദ്ഘാടനം ചെയ്തു.എന്‍എസ്എസ് എഞ്ചിനീയറിങ് കോളേജ് റിട്ട പ്രിന്‍സിപ്പല്‍ ഡോ.ബാബു രാജേന്ദ്രന് അധ്യക്ഷത വഹിച്ചു.രവീന്ദ്രന്, ആനന്ദി കൃഷ്ണമൂര്‍ത്തി,ജയശ്രീ,വിജയാംബിക,വിഷ്ണുദാസ് എന്നിവര്‍ പങ്കെടുത്തു.
ഇന്ന് വൈകിട്ട് 5.30ന് ശ്യാം ചൈതന്യയുടെ ഭക്തി പ്രഭാഷണം,7.30ന് കല്ലേക്കുളങ്ങര വിഷ്ണുദാസ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി.
എട്ടിന് വൈകിട്ട് 5.30ന് ദയാനന്ദാശ്രമം മഠാധിപതി കൃഷ്ണാത്മാനന്ദ സരസ്വതിയുടെ ഭക്തി പ്രഭാഷണം,7.30ന് കോമളം ഗോപാലകൃഷ്ണന് അവതരിപ്പിക്കുന്ന സംഗീത കച്ചേരി.ഒമ്പതിന് വൈകിട്ട് 5.30ന് വടക്കന്തറ ഭക്തസൂര്‍ദാസ് ഭജനമണ്ഡലിയുടെ ഭക്തിഗാനസുധ,7.30ന് കല്ലേക്കുളങ്ങര സ്വാതി നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.
പത്തിന് വൈകിട്ട് 5.30ന് കെ.ജി.രാധാകൃഷ്ണന്റെ ഭക്തി പ്രഭാഷണം,7.30ന് കഥകളിപദ കച്ചേരി.11ന് വൈകിട്ട് 5.30ന് ഭക്തി പ്രഭാഷണം,7.30ന് പാലക്കാട് ശ്രീരാം അവതരിപ്പിക്കുന്ന സംഗീത കച്ചേരി.
12ന് രാവിലെ എട്ട് മണിക്ക് സോപാന സംഗീതം, ഒമ്പതിന് കാഴ്ചശീവേലി,വൈകിട്ട് മൂന്നിന് ശോഭായാത്ര,വൈകിട്ട് ആറിനും ഒമ്പതിനും ഭജന എന്നിവയോടുകൂടി തപസ്യസംഗീതോത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: