പട്ടാമ്പി:വയസ് നൂറിനോട് അടുത്തെങ്കിലും കീഴായൂര്‍ പാറത്തൊടി നാരായണന് നായര്‍ക്ക് യോഗയും,ധ്യാനവും,കൃഷിയും കഴിഞ്ഞേ മറ്റെന്തുമുള്ളൂ.
96വയസ് പിന്നിട്ട നാരായണന് 75-ാം വയസിലാണ് യോഗ അഭ്യസിക്കുന്നത്.യോഗദിപ്തയിലെ യോഗാധ്യാപകന് എം.മാധവനാണ് ഗുരു. യോഗ പഠിക്കുന്നതു വരെ അസുഖങ്ങള്‍ക്ക് മരുന്നു കഴിച്ചിരുന്നെങ്കിലും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്.
ശരിയായഭക്ഷണവും വ്യായാമവും ആരോഗ്യം നിലനിര്‍ത്താനാവുമെന്ന യോഗാ ക്ലാസ്സില്‍ നിന്നും ലഭിച്ച അറിവാണ് തനിക്ക് രക്ഷയായതെന്ന് നാരായണന് പറഞ്ഞു.
പുലര്‍ച്ചെ 3.30 ന് എഴുന്നേറ്റ് ഒരു മണിക്കൂര്‍ യോഗഅഭ്യസിക്കും.തുടര്‍ന്ന് ഒരു മണിക്കൂര്‍ ധ്യാനവും.പാരമ്പര്യമായി കൃഷിക്കാരനാണെങ്കിലും ഇടക്ക് പ്രായം തളര്‍ത്തിയെങ്കിലും യോഗയിലൂടെ ആരോഗ്യം വീണ്ടെടുത്തപ്പോള്‍ കൃഷിയില്‍ വീണ്ടും സജീവമായി.
സസ്യാഹാരവും, യോഗയും, ധ്യാനവും, എളിയ ജീവിതവും മാത്രം മതി രോഗവും,രോഗഭയവും ഇല്ലാതെ പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുമെന്ന് പാറത്തൊടി നാരായണന് നായര്‍ തെളിയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: