പെട്രോളിന് വില കൂടിയാലും ചിലര്‍ അതിനെ ചിരിച്ചു കൊണ്ട് വരവേല്‍ക്കും. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ബൈക്കുകള്‍ കൈയിലുണ്ടെങ്കില്‍ പിന്നെന്തിന് പെട്രോള്‍ വിലയെ പേടിക്കണം. ഒരു ലിറ്റര്‍ പെട്രോളില്‍ നമ്മള് സ്വപ്നം കാണാത്തത്ര മൈലേജ് നല്കുന്ന ഒട്ടേറെ ബൈക്കുകള്‍ ഇന്ന് വിപണിയിലുണ്ട്.
എന്നത്തെയും പോലെ ബജാജ് തന്നെയാണ് മൈലേജില്‍ ഇന്നും മുന്നില്‍. ബജാജ് പ്ലാറ്റിന ഇഎസിന് 96.90 കിലോമീറ്ററാണ് മൈലേജ്.വിലയാകട്ടെ 45,000 രൂപയില്‍ താഴെയും.102 സിസി എഞ്ചിന് 8.1 ബിഎച്ച്പി കരുത്തും 8. 7 എന്‍എം ടോര്‍ക്കും നല്‍കും.108 കിലോയാണ് ഭാരം. ഇലക്ട്രിക് സ്റ്റാര്‍ട്ടാണ്. മൈലേജ് മാത്രം നോക്കുന്നവര്‍ക്ക് കണ്ണും പൂട്ടി പ്ലാറ്റിന സ്വന്തമാക്കാം.
മൈലേജില്‍ രണ്ടാമനും ബജാജ് തന്നെ.ബജാജ് സി ടി 100 അലോയ് മോഡലിന് 89.5 കിലോമീറ്റര്‍ മൈലേജ് കിട്ടും. വിലയാകട്ടെ 40,0 00 രൂപയില്‍ താഴെയും.8 ബി എച്ച് പി കരുത്തും 8.05 ടോര്‍ക്കുമേകുന്ന99.27 സിസി എഞ്ചിനാണിതിന്.ഭാരം 108 കിലോ. വില കുറഞ്ഞ മൈലേജ് കൂടിയ ഏറ്റവും നല്ല മോഡല്‍ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.
ടി വി എസ് സ്പോര്‍ട്ട്, ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് എന്നിവയും മൈലേജില്‍ മുന്നിട്ട് നില്ക്കുന്നു. രണ്ടിനും 87 കിലോമീറ്റര്‍ മൈലേജാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. 99.7 സി സി എഞ്ചിനില്‍ 7.5 ബിഎച്ച്പി കരുത്തു7.5 എന്‍ എം ടോര്ക്കുമേകുന്നതാണീ ടിവിഎസ് സ്പോര്‍ട്ട്. ഭാരം 95 കിലോ. വില അരലക്ഷം.97.22 സിസിഎഞ്ചിനാണ് സ്പ്ലന്ഡര് പ്ലസിന്. 7. 7ബിഎച്ച്പി കരുത്തും 8.04 എന്‍ എം ടോര്‍ക്കുമേകും.109 കിലോയാണ് ഭാരം.
ടിവി എസ് ,സ്റ്റാര്‍ സിറ്റി പ്ലസിന് 87 കിലോ മീറ്റര്‍ മൈലേജുണ്ട്. 109.7 സി സി എഞ്ചിന്.8.4 ബിഎച്ച്പി കരുത്തും 8. 7 എന്‍എം ടോര്‍ക്കുമേകും. ഭാരം 109 കിലോ. ഹോണ്ട സിബി ട്വിസ്റ്ററിന് 85.70 കിലോമീറ്ററാണ് മൈലേജ്. മഹീന്ദ്ര സെഞ്ച്യൂറോ ഡിസ്ക്കിന് 85.40 കിലോമീറ്ററാണ് മൈലേജുണ്ട്. യമഹ സല്യൂട്ടോ ആര് എക്സിന് 82 കിലോമീറ്ററും മൈലേജുണ്ട്. 110 സിസിയില്‍ താഴെയുള്ള വാഹനങ്ങളില്‍ മികച്ച മൈലേജ് തരുന്നത് ഇവയൊക്കെയാണ്.
110 സി സിക്ക് മുകളില്‍ മികച്ച മൈലേജ് നല്കുന്ന ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ആണ്. 124.7 സി സി എഞ്ചിന് 83. കിലോമീറ്റര്‍ മൈലേജ് നല്‍കും. 121 കിലോയാണ് ഭാരം.ഹീറോ ഗ്ലാമറിന് 81 കിലോമീറ്ററാണ് മൈലേജ്.124.8 സി സി എഞ്ചിന് 129 കിലോയാണ് ഭാരം.ബജാജ് ഡിസ്ക്കവര്‍ 125 സിസി ഡിസ്ക്കും ഈ ശ്രേണിയിലെ മികച്ച മൈലേജുള്ള വണ്ടിയാണ്.80.2 കിലോമീറ്റര്‍.
സ്കൂട്ടറുകള്‍ക്ക് പരമാവധി 66 കിലോമീറ്റര്‍ മൈലേജ് നല്‍കാനേ കഴിയുന്നുള്ളൂ. യമഹയുടെ ആല്‍ഫ, റേ ഇസഡ് ആര്, ഫാസിനോ എന്നിവയാണ് മൈലേജില്‍ മുന്നില്‍. മൂന്നിനും 66 കിലോമീറ്റര്‍ മൈലേജുണ്ട്.
വിലക്കുറവിന്റെ സ്റ്റൈല്‍
ആഡംബരം ഏറിയാല്‍ കാറുകള്‍ക്ക് വില കൂടും. പക്ഷേ, കുറഞ്ഞ വിലയില്‍ കൂടുതല്‍ ആഡംബരം. അതാണ് മാരുതി സുസുക്കിയുടെ അര്‍ബന്‍ കോംപാക്ട് ക്രോസ് ഓവറായ ഇഗ്നിസിന്റെ പ്രത്യേകത.
നിരത്തിലിറങ്ങി അധികനാള്‍ തികയും മുമ്പേ എല്ലാവരുടെയും ഇഷ്ട കാറാകാന്‍ ഇഗ്നിസിന് കഴിഞ്ഞതിനും മറ്റു കാരണമില്ല. പെട്രോള്‍ മോഡലിന് 4.59 ലക്ഷം മുതല്‍ 6.30 വരെയും ഡീസല്‍ മോഡലിന് 6.39 ലക്ഷം മുതല്‍ 7.46 ലക്ഷം വരെയുമാണ് വില. കുറഞ്ഞ ചെലവില്‍ ന്യൂജനറേഷന് സ്റ്റൈലാണ് ഇഗ്നിസ് നല്‍കുന്നത്.
ബലോനോയ്ക്കും എസ്-ക്രോസിനും ശേഷം മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെ നിരത്തിലെത്തിയ മൂന്നാമത്തെ വാഹനമാണ് ഇഗ്നിസ്. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപ്, ഉയര്‍ന്ന ബോണറ്റ്, പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്, പുതമയാര്‍ന്ന ഗ്രില്ല് മുതലായവ വലിയ രൂപം നല്കുന്നു. പുറത്തേക്ക് തള്ളി നില്ക്കുന്ന വീല്‍ ആര്‍ച്ചും അതിന് പിന്‍ബലമേകുന്നു.
1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഇഗ്നിസിന്റെ കരുത്ത്. നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 6,000 ആര് പി എമ്മില്‍ 83 ബിഎച്ച്പി കരുത്തും 4,200 ആര് പി എമ്മില്‍ 113 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കും. ഡീസല്‍ എന്‍ജിന്റെ പരമാവധി കരുത്ത് 4,000 ആര് പി എമ്മില്‍ 75 ബിഎച്ച്പിയാണ്.
2,000 ആര് പി എമ്മില്‍ 190 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. പെട്രോള്‍ എഞ്ചിന്് 20.89 കിലോമീറ്ററും ഡീസല്‍ എഞ്ചിന്് 26.80 കിലോമീറ്ററുമാണ് മൈലേജ്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്ഷിഫറ്റിനൊപ്പം അഞ്ച്് സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനി(എഎംടി)ലും ഇഗ്നിസ് സ്വന്തമാക്കാം. മാരുതിയുടെ ഏത് മോഡല്‍ ഇറങ്ങിയാലും വാങ്ങാന്‍ ആളുണ്ടാകും. ഇഗ്നിസിന്റെ കാര്യത്തിലും ഇത് ശരിയാണ്. വാങ്ങാന്‍ ആളേറെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: