പാലക്കാട്:ശ്രീനാരായണഗുരുവിന്റെ 163ാമത് ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.എസ്എന്‍ഡിപി യോഗം പാലക്കാട് യൂണിയന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്സംഘടിപ്പച്ച പൊതുസമ്മേളനം ക്രൈം ബ്രാഞ്ച് എസ്പി കെ.വിജയന് ഉദ്ഘാടനം ചെയ്തു.
ഏതു മേഖല വീക്ഷിച്ചാലും അതില്‍ പാണ്ഡിത്യം തെളിയിച്ച വ്യക്തിയാണ് ഗുരുവെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവിനെ അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ കൃതൃകള്‍ പഠിക്കണമെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. യൂണിയന് പ്രസിഡന്റ് ആര്.ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആര്. ഗോപിനാഥ്, ഭാരവാഹികളായ അഡ്വ.കെ.രഘു,ടി.സ്വാമിനാഥന്,ബി.വിശ്വനാഥന്,വനിതാ സംഘം സെക്രട്ടറി പത്മാവതി പ്രഭാകരന്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി നിവിന്‍ ശിവദാസ്, യു.പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.
ജില്ലാ പൊലീസ് സര്ജ്ജന് ഡോ.പി.ബി.ഗുജറാളിനെ അനുമോദിച്ചു.വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഘോഷയാത്രയും നടന്നു.
പാലക്കാട്:വെണ്ണക്കര എസ്എന്‍ഡിപി ശാഖായോഗം ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. ഫാ.ജോസഫ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എം.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.ചന്ദ്രന്, കേന്ദ്ര കമ്മിറ്റി അംഗം ശശികുമാര്‍,കെ.സ്വാമിനാഥന്, സുഭീഷ്, കെ.ദേവന്, എം.സുന്ദരന്‍, എം.വിജയന്, കെ.സി.സഹദേവന്,കെ.മണി എന്നിവര്‍ സംസാരിച്ചു.
പാലക്കാട്:ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം പാലക്കാട് യൂണിയന് കഞ്ചിക്കോട് ശാഖ ശ്രീനാരായണഗുരു ജയന്തി ആഘോഷം കഞ്ചിക്കോട് ഗുരുമന്ദിരത്തില്‍ നടന്നു. പാലക്കാട് യൂണിയന് സെക്രട്ടറി കെ.ആര്. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി ശാഖ കഞ്ചിക്കോട് പ്രസിഡന്റ് എ.ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സുബ്രഹ്മണ്യന് സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടര്‍ യു.പ്രഭാകരന് മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് യൂണിയന് വനിതാസംഘം സെക്രട്ടറി സി.പത്മാവതി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.
കഞ്ചിക്കോട് ശാഖാ വൈസ് പ്രസിഡന്റ് ജി.രവീന്ദ്രന്, വനിതാ സംഘം സെക്രട്ടറി എ.ആര്.സുജ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ജി. പ്രത്യുഷ് കുമാര്‍, സെക്രട്ടറി ജി. ജയപ്രകാശ്, കഞ്ചിക്കോട് കേരള ചെട്ടിമഹാസഭ സെക്രട്ടറി കെ.ചന്ദ്രന്, ആര്.പൊന്നപ്പന് ചെട്ടിയാര്‍, ദണ്ഡപാണി, എം.കൃഷ്ണന്, ശശിധരന് നായര്‍ എന്നിവര്‍ സംസാരിച്ചു. കൊയ്യാമരക്കാട് നിന്ന് കഞ്ചിക്കോട് ഗവണ്മെന്റ് ഡിസ്പെന്‍സറി വരെ വാദ്യാഘോഷങ്ങളോടുകൂടി ഘോഷയാത്രയും നടന്നു.പാലക്കാട് മുരുകണി ശാഖയില്‍ യൂണിയന് സെക്രട്ടറി കെ.ആര്.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു.ഉദയഭാനു,പ്രസന്നനാരായണന്,ഷൈനി,പ്രദീപ് എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് യൂണിയന്റെ കീഴിലുള്ള അമ്പതോളം ശാഖകളില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു.
യൂണിയന് ഓഫീസില്‍ പ്രസിഡന്റ് എന്‍.ആര്.സുരേഷ് പതാക ഉയര്‍ത്തി. സെക്രട്ടറി കെ.വി.പ്രസന്നന്, ഡയറക്ടര്‍ ജി.അനു,കൗണ്‍സിലര്‍മാരായ എം.രാമകൃഷ്ണന്, പി.ചന്ദ്രന്, കെ.ആര്.പ്രകാശന്, വി.നാരായണന്, പി.രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട് ടൗണ്ശാഖയില് പ്രസിഡന്റ് ഡോ. ആര്.കെ. ജയപ്രകാശ് പതാക ഉയര്‍ത്തി.ഗുരുപൂജ, പൊതുസമ്മേളനം എന്നിവ നടന്നു. യൂണിയന്‍പ്രസിഡന്റ് എന്‍.ആര്.സുരേഷ് ഉദ്ഘാടനംചെയ്തു.സെക്രട്ടറി പി.ഡി.തങ്കച്ചന്,കെ.ആര്.പ്രകാശന്,പി.കെ.ബാബു,വി. നാരായണന് നേതൃത്വം നല്കി.
തെങ്കര ശാഖയില്‍ പ്രസിഡന്റ് വി.ഡി.വേണുഗോപാലന്‍ പതാക ഉയര്‍ത്തി. യൂണിയന് പ്രസിഡന്റ് എന്‍.ആര്.സുരേഷ് ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ ശാഖയില്‍ പ്രസിഡന്റ് നാരായണന് പതാകയുയര്‍ത്തി.പൊതു സമ്മേളനം എന്‍.ഷംസുദിന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
എടത്തനാട്ടുകര ശാഖയില്‍ പി.അശോക് പതാകയുയര്‍ത്തി.പൊതു സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: