സ്ത്രീക്ക് ഏറ്റവും ഇണങ്ങുന്ന വേഷം സാരി തന്നെ. അവളുടെ വ്യക്തിത്വം, സൗന്ദര്യം എന്നിവ ഉയര്‍ത്തിക്കാട്ടാന്‍ സാരിതന്നെ മികച്ച വേഷം. ഓരോരുത്തരുടേയും ശരീര പ്രകൃതിയ്ക്ക് ഇണങ്ങുന്ന വിധത്തില്‍ സാരി ധരിക്കണം എന്നുമാത്രം.
പാര്ട്ടിയ്ക്കായാലും വിവാഹം പോലുള്ള വിശേഷ അവസരങ്ങളിലായാലും ഓഫീസിലായാലും ആരും ഒന്ന് ശ്രദ്ധിച്ചുപോകുന്ന തരത്തില്‍ തിളങ്ങാം. സാരികള്‍ തിരഞ്ഞെടുക്കുമ്പോഴും ഉടുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നുമാത്രം.
വണ്ണം കൂടുതലുള്ളവരും ഉയരം കുറഞ്ഞവരും സാരി ഉടുക്കുമ്പോള്‍ കൂടുതല്‍ ഞൊറിവിട്ട് ഉടുക്കുന്നതാവും ഭംഗി. വീതി കൂടിയ ബോര്‍ഡറാണ് ഉയരം ഉള്ളവര്‍ക്ക് അനുയോജ്യം. പൊക്കം കുറഞ്ഞവര്‍ക്ക് വീതി കുറഞ്ഞ ബോര്‍ഡറാണ് ചേരുക. പൊക്കമുള്ളവര്‍ സാരി ഒറ്റ പാളിയായി ഇടുന്നത് പ്രത്യേക ഭംഗി നല്‍കും.
നിറമുള്ളവര്‍ക്ക് കടും നിറങ്ങളിലുള്ള സാരി നന്നായിണങ്ങും. ഇളം നിറങ്ങളാണ് ഇരുണ്ട നിറമുള്ളവര്‍ക്ക് ചേരുക. സേഫ്റ്റി പിന്നുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. ഒറ്റ പാളിയായി ഇട്ടാല്‍ ഭംഗി തോന്നുന്ന സാരികള്‍ ഞൊറിഞ്ഞ് കുത്തി ഭംഗി കെടുത്തരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: