കൂത്തുപറമ്പ്: സാമൂഹ്യ വിരുദ്ധര്‍ കഴിഞ്ഞ ദിവസം തകര്‍ത്ത പെരുവ മൊയലോത്ത് പാറക്കുണ്ട് ശിവക്ഷേത്രം ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ രക്ഷാധികാരി ഹരികൃഷ്ണന് നമ്പൂതിരി ആലച്ചേരി, ജില്ലാ സംഘടനാ സെക്രട്ടറി പ്രേമന് കൊല്ലംമ്പറ്റ, ജില്ലാ ജനറല്‍ സെക്രട്ടറി ദയാനന്ദന് പളളൂര്‍, കോളയാട് മണ്ഡലം കാര്യവാഹ് സ്വരാജ്, ശാരീരിക് പ്രമുഖ് രമേശ് എന്നിവര്‍ സന്ദര്‍ശിച്ചു. ക്ഷേത്രം തകര്‍ത്ത കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പോലീസ് അധികാരികളോട് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ ആദിവാസി ജനവിഭാഗങ്ങളുടെ ആരാധനാലയമാണ് ശിവക്ഷേത്രം . അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് സ്വരാജ്, രമേശ്, ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: