ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി. പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ നടത്തിയ ആരോപണങ്ങള്‍ അതിര് കടക്കുന്നെന്നും കര്‍ണാടകം ഭരിക്കുന്നത് ബിജെപിയല്ല കോണ്‍ഗ്രസാണെന്ന കാര്യം രാഹുല്‍ ഓര്‍ക്കണമെന്നും ഗഡ്ക്കരി പറഞ്ഞു.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നത്. കര്‍ണാടകയിലെ ക്രമസമാധാന നില മെച്ചപ്പെടുത്തണം. ഗൗരി ലങ്കേഷയുടെ കൊലപാതകത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി ഏതെങ്കിലും പ്രത്യേക പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളല്ല. രാജ്യത്തിന്റെ മുഴുവന്‍ അഭിവൃദ്ധിക്കും വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അത്തരത്തിലുള്ള വ്യക്തിയെ കുറിച്ച് അതിര് കടന്ന് സംസാരിക്കുന്നത് ശരിയല്ല, അത് നാണക്കേടുണ്ടാക്കുന്നതാണെന്നും ഗഡ്ക്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: