കാബൂള്‍: അഫ്ഗാനിസ്ഥാന് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആറ് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ നദീര്‍ ഷാ കോട്ട് ജില്ലയിലെ ഭീകരരുടെ ഒളിത്താവളത്തിലേക്കാണ് സൈന്യം ആളില്ലാ വിമാനമയച്ച് ആക്രമണം നടത്തിയത്. സൈനിക വക്താവ് ക്യാപ്റ്റന്‍ അബ്ദുള്ളയാണ് ഈ വിവരം പുറത്തുവിട്ടത്.
സൈനിക വൃത്തങ്ങള്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താലിബാന് കേന്ദ്രങ്ങള്‍ ഇതേക്കുറിച്ച് പരാമര്‍ശമൊന്നും നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: