കരുനാഗപ്പള്ളി: കല്ലേലിഭാഗം കല്ലുകടവ് എസ്എന്‍ സാംസ്ക്കാരിക സമിതിയുടേയും, നവജവാന്‍ ക്ലബിന്റേയും ആഭിമുഖ്യത്തില്‍ ചതയദിന ആഘോഷ പരിപാടികള്‍ക്ക് കെട്ടി ഇരുന്ന കൊടിതോരണങ്ങളും, ട്യൂബ് ലൈറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി സദ്ദാം, കുഞ്ഞുമോന്, അര്‍ഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ സംഘം നശിപ്പിച്ചു.
ഓണാഘോഷ പരിപാടികള്‍ക്കായി കൊടികളും തോരണങ്ങളും കെട്ടി കൊണ്ടിരുന്ന ക്ലബ് പ്രവര്‍ത്തകരരെ ഡിവൈഎഫ്ഐക്കാര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കാനും ശ്രമിച്ചു. പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ രക്ഷപെട്ട സംഘം രാത്രിയില്‍ തിരികെ എത്തി കൊടിതോരണങ്ങളും, ട്യൂബുകളും നശിപ്പിച്ചു.
കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ അക്രമിച്ചതിനും, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയെ അക്രമിച്ച കേസിലും പ്രതികളായവരാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇവര്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: