റംങ്കൂൺ: മ്യാന്മറിന്റെ നേതാവും നോബേൽ സമ്മാന ജേതാവുമായ ആൻ സാങ് സൂകിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി. രണ്ട് ദിവസത്തെ മ്യാന്മർ സന്ദർശ വേളയിലാണ് അദ്ദേഹം സൂകിയുമായി ചർച്ച നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റേറ്റ് കൗൺസലറുമായ സൂകിയുമായി ആഭ്യന്തരകാര്യങ്ങൾക്ക് പുറമെ ഭീകരവാദത്തെക്കുറിച്ചും ചർച്ച നടത്തി. മ്യാന്മറുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റോഹ്യങ്ക മുസ്ലീങ്ങൾ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്ക സൂകിയുമായി പങ്കിട്ടു. പ്രശ്നത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും വിശദമായി കാര്യങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇരു രാജ്യങ്ങളും ഒരുമിച്ച് ചേർന്ന് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ ശ്രമിക്കണം, അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അനിവാര്യമാണ്. നീതി, സമാധാനം, ജനാധിപത്യം എന്നിവയെല്ലാം മ്യാന്മറിനെ സംബന്ധിച്ച് വളരെ അന്ത്യന്താപേക്ഷിതമാണെന്ന് മോദി പറഞ്ഞു. ഭീകരവാദം ഇരു രാജ്യങ്ങൾക്കും ഏറെ ഭീഷണി ഉയർത്തുന്നുണ്ട്, ഇരു രാജ്യങ്ങളിലെ മണ്ണിൽ ഭീകരവാദത്തെ വളരാൻ അനുവദിക്കരുതെന്നും സൂകി വ്യക്തമാക്കി.
മ്യാന്മറിന്റെ വികസന പ്രവർത്തനങ്ങളിൽ ഇന്ത്യ സജീവ സാന്നിധ്യമായി തുടരുമെന്ന് മോദി പറഞ്ഞു. ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മഹത്തായ പദ്ധതിയിൽ മ്യാന്മറിനെയും ഉൾപ്പെടുത്തുമെന്ന് മോദി അറിയിച്ചു. മ്യാന്മറിൽ സൂകി നടത്തുന്ന സമാധാന ശ്രമങ്ങളെയും മോദി പ്രശംസിച്ചു. ഇന്ത്യയിൽ ജയിലിൽ കഴിയുന്ന 40ഓളം മ്യാന്മർ പൗരന്മാരെ വിട്ടയക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: