മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുനാളിനോട് അനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള റാസ ഇന്ന് 12 ന് നടക്കും
ഇന്ന് ഗതാഗത നിയന്ത്രണം
മണര്‍കാട്: റാസയോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ വൈകിട്ട് 8 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.പാലാ-അയര്‍ക്കുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അരീപ്പറമ്പു വഴി ഏഴാം മൈലു വഴി കടന്നു പോകണം.പാമ്പാടി ഭാഗത്തു നിന്നും പാലാ-തിരുവഞ്ചൂര്‍ വഴി പോകേണ്ട വാഹനങ്ങള്‍ ഇളപ്പുങ്കല്‍ വഴി കടന്നു പോകണംപുതുപ്പള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കുറ്റിയേക്കുന്ന്-പണിക്കമറ്റം വഴി കടന്നു പോകണം.പാമ്പാടി- പുതുപ്പള്ളി ഭാഗത്തു നിന്നും പള്ളിയിലേക്ക് വരുന്ന വാഹനങ്ങള്‍ ആറാം മൈല്‍ ഭാഗത്തു നിന്നും കുറ്റിയേക്കുന്ന്-പണിക്കമറ്റം വഴി കാവും പടിയിലെത്തണം കോട്ടയം ഭാഗത്തു നിന്നും അയര്‍ക്കുന്നം വഴി പാലായ്ക്ക് പോകുന്ന വാഹനങ്ങള്‍ തേബ്രവാല്-പാറമ്പുഴ-തിരുവഞ്ചൂര്‍ വഴി കടന്നു പോകണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: