പഴയങ്ങാടി: ചെമ്പല്ലിക്കുണ്ട് വയലപ്ര പാര്‍ക്കില്‍ തിരുവോണനാളില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമത്തില്‍ മൂന്നുപേര്ക്ക്പരിക്കേറ്റു. പാര്‍ക്കിലെത്തിയ വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെ അക്രമവുമണ്ടായി. ജില്ലാ ടൂറിസം പദ്ധതിയുടെ ഭാഗമായി ജെമ്പല്ലിക്കുണ്ടില് തിരുവോണത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇവിടെയെത്തിവര്ക്ക്നേരെയാണ് അക്രമമുണ്ടായത്.പരിക്കേറ്റ അബ്ദുള്ള, അഫ്നാസ്, മുഹമ്മദ് എന്നിവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: