മറയൂര്‍: മറയൂരില്ഐഎന്റ്റിയുസി ഡ്രൈവേഴ്സ് യൂണിയനും,ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ആരംഭിച്ച സംഘട്ടനം പല ഘട്ടങ്ങളിലായി തിരുവോണ ദിവസം രാത്രി വരെ നീണ്ടു.
പരിക്കേറ്റഡിവൈ എഫ് ഐയുടെ നാല് പ്രവര്‍ത്തകരെ അടിമാലി താലൂക്ക് ആശുപത്രിയിലും, ഏഴ് ഐ എന്റ്റിയുസി പ്രവര്‍ത്തകരില്‍ രണ്ട് പേരെ ഉടുമലൈ ആശുപതിയിലും അഞ്ചുപേരെ മറയൂര്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ചുനാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സംഘട്ടനം ഉണ്ടായത്.
ഓണത്തലേന്ന് രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഏറ്റുപിടിച്ചാണ് സംഘട്ടനം ഉണ്ടായത്.ഐഎന്റ്റിയു സി യൂണിയനില്‍ പ്രസിഡന്റ് വിജു എന്ന് അലി(36), മനോജ്(23), സാബു(28) അനീഷ്(23) ഷാജി(34) മുരുകേശ്(25) അനീഷ് എസ്(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇത
ില് മനോജിന് തലക്കും, വിജുവിന് കൈയ്യും പരിക്കേറ്റതിനാല്‍ വിദഗ്ധചികിത്സക്കായി ഉദുമലൈയിലേക്ക് കൊണ്ടു പോയി.
ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിയുമായ കെ വി ഫ്രാന്‍സിസ്(36), രാഹുല്‍ ദത്ത്(27),ഐസക്ക്(30), വിഷ്ണു(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വിഷ്ണുവിന്റെ തലക്കാണ് പരിക്ക്. ഇരു വിഭാഗത്തില്‍പ്പെട്ടവരുടെ പേരില്‍ മറയൂര്‍ പോലീസ് കേസെടുത്തു. മൂന്നാര്‍ സിഐസാം ജോസ്, മറയൂര്‍ എസ് ഐ ലാല്‍ സി ബേബി എന്നിവരുടെ നേതൃത്വത്തില്‍ മറയൂര്‍ സ്വകാര്യ ആശുപത്രില്‍ ചികിത്സയില്‍ കഴിഞ്ഞ നാല് ഐഎന്റ്റിയുസി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.സാബു, അനീഷ് എസ്, ഷാജി, മുരുകേഷ്, എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
മറയൂരില്‍ അനിഷ്ട സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകാതിരിവാന് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: