നിലമ്പൂര്‍: നിലമ്പൂര്‍ ടൗണിന് സമീപത്തുള്ള ജനവാസകേന്ദ്രത്തിലും കാട്ടാനയെത്തി കൃഷി നശിപ്പിച്ചു.
ജില്ലാ ആശുപത്രിക്ക് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള മുഞ്ഞനാട്ട് ജോസ് കുര്യന്റെ കൃഷിയിടത്തിലാണ് ഓണത്തിനു തലേന്ന് രാത്ര കാട്ടനയെത്തിയത്. കവുങ്ങും വാഴയും തെങ്ങും കൃഷി നടത്തുന്ന ഇവിടെ വ്യാപകമായി നാശം വരുത്തിയാണ് കാട്ടാന മടങ്ങിയത്. രാത്രി കൃഷിയിടത്തില്‍ നിന്നും ശബ്ദം കേട്ടിരുന്നുവെങ്കിലും പന്നികളുടെ ശല്യമാണെന്നാണ് ആദ്യം കരുതിയതെന്ന് ജോസ് പറഞ്ഞു.
രാവിലെ പരിശോധിച്ചപ്പോഴാണ് കാട്ടനായാണെന്ന് തിരിച്ചറിഞ്ഞത്. ആന പുഴയിലേക്കിറങ്ങിപ്പോയതിന്റെ അടയാളവുമുണ്ട്.
കനോലി പ്ലോട്ടിനു സമീപത്തെ വനത്തില്‍ കാട്ടാനകള്‍ എത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇവയിലൊന്നാകാം കൃഷിയിടത്തിലെത്തിയതെന്നാണ് കരുതുന്നത്. കൃഷിക്കു പുറമേ പശുവളര്‍ത്തല്‍ കൂടിയാണ് ജോസിന്റെ വരുമാനമാര്‍ഗ്ഗം.
അകമ്പാടം പൈങ്ങാക്കോടും കാട്ടാന ശല്യം രൂക്ഷം. ഓണദിനത്തില്‍ വെള്ളേക്കാടന്‍ നൗഷാദിന്റെ തോട്ടത്തില്‍ വാഴകള്‍ കാട്ടനയെത്തി നശിപ്പിച്ചു.
ഇവിടെ തന്നെ പൊയ്ത്തീനി മുഹമ്മദ് ഹാജിയുടെ കൃഷി സ്ഥലത്തിന്റെ ചുറ്റുമതിലും ആന തകര്‍ത്തിട്ടുണ്ട്. എളഞ്ചീരിയില് ചന്ദ്രന് എന്നയാളെ കാട്ടാന അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ ബൈക്കിനു പുറകേ ആന ഓടിയടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: