തിരൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് വിപിനെ നടുറോഡിലിറ്റ് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പോലീസ് വഴിവിട്ട സഹായം ചെയ്യുന്നതായി പരാതി. നാടിനെ നടുക്കിയ ക്രൂരകൃത്യം നടത്തിയവര്‍ക്കൊപ്പം ഒരുമിച്ചിരുന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പൊട്ടിച്ചിരിക്കുന്നത് അത്ഭുത ദൃശ്യത്തിനും ഇന്നലെ തിരൂര്‍ സാക്ഷ്യം വഹിച്ചു.
പോലീസും പോപ്പുലര്‍ ഫ്രണ്ടും ഒത്തുകളിക്കുകയാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കൊലപാതം നടന്ന അന്നുതന്നെ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും ബക്രീദും ഓണവും കഴിയുന്നതുവരെ പോലീസ് അറസ്റ്റ് നീട്ടികൊണ്ടുപോയി. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് പെരുന്നാള്‍ ദിവസം വൈകിട്ട് രണ്ടുപേരെയും ഓണം കഴിഞ്ഞ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ രാവിലെയുമായിട്ടാണ് രണ്ടാംപ്രതി തൃപ്രങ്ങോട് ആലൂക്കവീട്ടില് സാബിനൂല്‍(39), ഒന്‍പതാം പ്രതി പൊന്നാനി പാലപ്പെട്ടി സ്വദേശി കണ്ണാത്ത് വീട്ടില്‍ സിദ്ദിഖ്(29) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് അവകാശപ്പെടുന്നത്. എന്നാല്‍ ഉച്ചക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയെങ്കിലും ഒരു വിവരവും കൈമാറാന്‍ പോലീസ് തയ്യാറായില്ല.
വൈകിട്ട് മൂന്നുമണി വരെ മാധ്യമപ്രവര്‍ത്തകര്‍ സ്റ്റേഷന് പുറത്ത് കാത്തുനിന്നു. ഹെല്‍മറ്റ് വെക്കാതെ ബൈക്കോടിച്ചതിന് പിടികൂടുന്ന സാധാരണക്കാരനെ വരെ തെറികൊണ്ട് അഭിഷേകം നടത്തുന്ന പോലീസ് ഈ സമയം മുഴുവന്‍ കൊലപാതക കേസുകളിലെ പ്രതികളോട് തമാശ പറഞ്ഞ് രസിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്കും അനാവശ്യ സ്വാതന്ത്ര്യമാണ് പോലീസ് നല്‍കിയത്.
മാധ്യമപ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് ശേഷമാണ് വാര്‍ത്താസമ്മേളനം വിളിക്കാന്‍ തയ്യാറായത്. ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പ്രതികളിലൊരാളായ സിദ്ദിഖ് ആക്രോശിച്ച് പാഞ്ഞടുത്തു. പോലീസ് പക്ഷേ അത് കണ്ടില്ലെന്ന് നടിച്ചു.
തിരൂര്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇവര്‍ മുമ്പ് അന്വേഷിച്ച കേസുകളില്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് അന്വേഷണം ഐജി റാങ്കിലുള്ള ആരെങ്കിലും ഏറ്റെടുക്കണമെന്ന് വിപിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: