ആലപ്പുഴ: ഇടഞ്ഞോടുന്നതിനിടെ തുറവൂരില്‍ ചെളിക്കുണ്ടില്‍ കുടുങ്ങിയ ആനയെ 17 മണിക്കൂറത്തെ പരിശ്രമത്തിന് ശേഷം കരയ്ക്ക് കയറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ചതുപ്പില്‍ വീണ ആനയെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും എലഫന്റ് റെസ്ക്യൂ സംഘവും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് പുറത്തെത്തിക്കാനായത്.
മുല്ലയ്ക്കല് ക്ഷേത്രത്തിലെ മുല്ലയ്ക്കല് ബാലകൃഷ്ണന് എന്ന ആനയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഇടഞ്ഞത്. തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനായി പത്ത് ദിവസം മുൻപ് കൊണ്ടുപോയ ആനയെ തിരികെ ലോറിയില്‍ കൊണ്ടുവരുന്ന വഴി ഇടയുകയായിരുന്നു. തുടർന്ന് ലോറിയിൽ നിന്നും ഇറങ്ങി ഓടുന്നതിനിടയിൽ ചതുപ്പിൽ വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: