ഒറ്റപ്പാലം:ഓണക്കാലത്ത് വള്ളുവനാടന്‍ കാഴ്ചകള്‍ തേടിയെത്തിയ വിനോദസഞ്ചാരികള്‍ക്കു പ്രധാന വിരുന്നൊരുക്കിയത് സിനിമയിലൂടെ പ്രശസ്തമായ വരിക്കാശ്ശേരി മനയും,അനങ്ങന്‍മലയും.തിരുവോണം അവിട്ടം എന്നിങ്ങനെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരകണക്കിനു സഞ്ചാരികളാണുഇവിടം സന്ദര്‍ശിക്കാനെത്തിയത്.
നൂറ്റിയമ്പതില്‍ പരം സിനിമകളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച വരിക്കാശ്ശേരി മനയെന്ന സിനിമയിലെ തറവാട് കാണാന്‍ കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി പേര് എത്തിയിരുന്നു.
അനങ്ങന്‍മല ഇക്കോടൂറിസം പ്രദേശത്തും വെള്ളച്ചാട്ടം ഉള്‍പ്പടെ സഞ്ചാരികളെ ആകര്ഷിക്കുന്നനിരവധി ഘടകങ്ങളുണ്ട്.അനങ്ങന്മലയുടെ തലയെടുപ്പും,പാറക്കെട്ടുകളും ഹരിതഭംഗി നിറഞ്ഞ താഴ്വരയും പ്രദേശത്തിന്റെ ആകര്‍ഷണമാണ്.അനങ്ങന്മലയുടെ സൗന്ദര്യം ഒപ്പിയെടുത്ത് നിരവധി സിനിമകളിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അഭ്രപാളിയിലൂടെ അനങ്ങന്‍മല മലയാളികള്‍ക്കു സുപരിചിതമാണ്. ഓണക്കാലമായതോടെ ഇവിടെ വിനോദസഞ്ചാരികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ടിക്കറ്റിലൂടെ റെക്കോര്‍ഡ് വരുമാനം നേടിയതായും അധികൃതര്‍ പറഞ്ഞു. വരിക്കാശേരി മനയിലും നിരവധി സന്ദര്ശകര്ക്കത്തി.ഇവിടെയും പാസുമൂലമാണു സന്ദര്‍ശകര്‍ക്കു പ്രവേശനം.സ്വകാര്യ ഉടമസ്ഥതയിലുള്ള വരിക്കാശ്ശേരി മനയും ഒറ്റപ്പാലത്തിന്റെ ടൂറിസം സാധ്യതകള്‍ക്കു മുന്‍തൂക്കം നല്‍കുന്നതാണ്.
മംഗലാംകുന്ന് ആനതറവാട്ടിലേക്കും ഓണക്കാലത്ത് സഞ്ചാരികള്‍ ഒഴുകിയെത്തി. വള്ളുവനാടിന്റെ ടൂറിസം സാധ്യതകള്‍ ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ നിരവധിടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഈ പ്രദേശത്തിനു കഴിയും.എന്നാല്‍ സര്‍ക്കാരും, ടൂറിസം വകുപ്പും എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളും ഇതിനുവേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.നിളാതീരത്തിന്റെ ടൂറിസം സാധ്യതകള്‍ മുതലെടുത്ത് വള്ളുവനാടന്പ്രദേശങ്ങള്ക്കു ടൂറിസം ഭൂപടത്തില്‍ സുപ്രധാന സ്ഥാനം നേടാനാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: